മലയാള സിനിമയിലെ സുവര്‍ണ്ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന് - ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ട്. ഇരുവരും ചേര്‍ന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം നല്കിയതാവട്ടെ പുതുതലമുറയിലെ ജനപ്രിയ ഗായകരായ സച്ചിന് ബാലുവും നിത്യ മാമ്മനും. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, ടോവിനോ തോമസ് എന്നിവരാണ് പാട്ട് സംഗീത പ്രേമികള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ സമ്മാനിച്ചത്.
കണ്ണൂരില്‍ നടന്ന 'ബെസ്റ്റി സായാഹ്നം' പരിപാടിയിലും 'വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെണ് കിടാവുപോല്‍ താഴ്വര' എന്ന് തുടങ്ങുന്ന ഗാനം നിറഞ്ഞുനിന്നു. ചടങ്ങില്‍ നിര്‍മ്മല ഉണ്ണികൃഷ്ണനാണ് ഈ ഗാനം പുറത്തിറക്കിയത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച 'ബെസ്റ്റി' ഷാനു സമദ് ആണ് സംവിധാനം ചെയ്തത്. ഈ മാസം 24ന് റിലീസ് ചെയ്യുന്ന സിനിമയില്‍ യുവ താരങ്ങളാണ് പ്രധാന വേഷങ്ങളില്‍. സസ്പെന്‍സ് നിറഞ്ഞ ഫാമിലി എന്റര്‍ടൈനര്‍ മികച്ച പാട്ടുകള്‍ കൊണ്ടും സമ്പന്നമാണ്.
Content Highlights: Bestie new movie song
Published: 12 Jan 2025, 03:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented