കൊല്‍ക്കത്ത: ബംഗാളി ടെലിവിഷന്‍ താരം പല്ലവി ഡേയുടെ മരണത്തെ തുടര്‍ന്ന് കാമുകന്‍ നാഗ്നിക് ചക്രവര്‍ത്തി അറസ്റ്റില്‍. കൊല്‍ക്കത്തയിലെ വസതിയില്‍ നടിയെ മരിച്ച നിലയില്‍ മെയ് 15 നാണ് കണ്ടെത്തിയത്. കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്.

To advertise here,

നടിയെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. പല്ലവിയ്‌ക്കൊപ്പമാണ് സാഗ്നിക് താമസിച്ചിരുന്നത്. പല്ലവി തൂങ്ങി നില്‍ക്കുന്നത് ആദ്യം കണ്ടതും ആശുപത്രിയിലെത്തിച്ചതും നാഗ്‌നിക് ആയിരുന്നു. 
സാഗ്നിക് പല്ലവിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു.

പോലീസ് പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വന്ന പ്രാഥമിക റിപ്പോര്‍ട്ടില്‍ മരണകാരണം ആത്മഹത്യയാണ്.

മോന്‍ മാനേ നാ എന്ന സീരിയലിലൂടെയാണ് പല്ലവി ശ്രദ്ധനേടിയത്. രണ്ട് ദിവസം മുന്‍പ് വരെ നടി ചിത്രീകരണത്തിന് എത്തിയിരുന്നു. പല്ലവിയെ സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയില്ലെന്നാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറയുന്നത്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)