യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു സെൻസിറ്റീവ് വിഷയം കൈകാര്യം ചെയ്യുന്നതാണ് കഥയാണ് ചിത്രത്തിൻ്റേതെന്ന് സംവിധായകൻ അനുരാഗ കശ്യപ് വ്യക്തമാക്കി.

കെന്നഡിക്ക് ശേഷമെത്തുന്ന അനുരാഗ് കശ്യപ് ചിത്രം 'ബന്ദറി'ന്റെ ടീസർ റിലീസ് ആയി. ബോബി ഡിയോൾ, ഇന്ദ്രജിത്ത്, രാജ് ബി. ഷെട്ടി എന്നിവരാണ് പ്രധാനവേഷങ്ങളിൽ. തിളങ്ങുന്ന ജാക്കറ്റ് ധരിച്ച്, ഇലക്ട്രിക് ഗിറ്റാർ പിടിച്ചുകൊണ്ട്, നിൽക്കുന്ന ഒരു റോക്ക് സ്റ്റാറിന്റെ രൂപത്തിലാണ് ബോബി ഡിയോൾ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ, ഈ ഹിന്ദി ചിത്രത്തിലൂടെ.
യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു സെൻസിറ്റീവ് വിഷയം കൈകാര്യം ചെയ്യുന്നതാണ് കഥയാണ് ചിത്രത്തിൻ്റേതെന്ന് സംവിധായകൻ അനുരാഗ കശ്യപ് വ്യക്തമാക്കി. സീ സ്റ്റുഡിയോസിനൊപ്പം സാഫ്രോൺ മാജിക് വർക്ക്‌സിന്റെ ബാനറിൽ നിഖിൽ ദ്വിവേദി ആണ് ബന്ദറിൻ്റെ നിർമാണം. അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട പാതാൾ ലോക് , കൊഹ്‌റ , ഉഡ്ത പഞ്ചാബ് എന്നിവയ്ക്ക് പിന്നിലെ ജോഡികളായ സുദീപ് ശർമയും അഭിഷേക് ബാനർജിയും ചേർന്നാണ് തിരക്കഥ എഴുതുന്നത്.
ബോബി ഡിയോൾ, സന്യ മൽഹോത്ര, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം രാജ് ബി ഷെട്ടി, സപ്ന പബ്ബി, സബ ആസാദ്, റിദ്ധി സെൻ, ജിതേന്ദ്ര ജോഷി, നാഗേഷ് ഭോൺസ്ലെ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച ചിത്രമായി തിരഞ്ഞെടുത്തിരുന്നു.
ജൂൺ 5 ന് ബന്ദർ ലോകമെമ്പാടുമുള്ള തിയേറ്റർ റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.
Content Highlights: Teaser release of Anurag Kashyap's upcoming film Bandar., Features Bobby Deol, Indrajith Sukumaran, and Raj B. Shetty., Indrajith Sukumaran makes his Bollywood debut., Scripted by Sudeep Sharma and Abhishek Banerjee., Worldwide theatrical release scheduled for June 5.
Published: 07 May 2026, 07:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented