ബൈജു, മോഹൻലാൽ | photo: screengrab, facebook/lucifer
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗത്തില്‍ താനുമുണ്ടാകുമെന്ന് നടന്‍ ബൈജു സന്തോഷ്. സംയുക്ത പ്രധാന വേഷത്തിലെത്തുന്ന 'ബൂമറാങ്' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എമ്പുരാനില്‍ ഞാനുമുണ്ടാകും. നാല് ദിവസം മുന്‍പ് പൃഥ്വിരാജ് എന്നെ വിളിച്ചിരുന്നു. ലൊക്കേഷന്‍ കാണാനായി ഗുജറാത്തില്‍ പോയിരിക്കുകയാണെന്ന് പറഞ്ഞു. ഒരുപാട് രാജ്യങ്ങളില്‍ ഷൂട്ടിങ് ഉണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ബാക്കി കഥയൊക്കെ പിന്നെ പറയാമെന്ന് അറിയിച്ചു,- ബൈജു പറഞ്ഞു.
ലാലേട്ടന്റെ കൂടെയായിരിക്കുമല്ലേ എന്ന ചോദ്യത്തിന് ആയിരിക്കുമല്ലോ, അല്ലാതെ മമ്മൂട്ടി ആ ചിത്രത്തിലില്ലല്ലോ എന്ന് ബൈജു മറുപടി പറഞ്ഞു. ഇനി മമ്മൂക്ക ഉണ്ടോയെന്ന് അറിയില്ലെന്നും, മലയാള സിനിമയില്‍ എന്തുവേണമെങ്കിലും സംഭവിക്കാമെന്നും ബൈജു വ്യക്തമാക്കി. ചിലപ്പോള്‍ ഗെസ്റ്റ് അപ്പിയറന്‍സ് ആയി വന്നാലോ എന്നും ബൈജു ചോദിച്ചു.
'ലൂസിഫറി'ല്‍ മുരുകന്‍ എന്ന രാഷ്ട്രീയക്കാരനായാണ് ബൈജു എത്തിയത്. അതേസമയം, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.
Content Highlights: baiju about his role in mohanlal upcoming movie empuran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..