ബ്രിട്ടീഷ് അക്കാദമി ഫിലിം (ബാഫ്റ്റ) പുരസ്‌കാരത്തിനുള്ള അന്തിമപ്പട്ടികയില്‍നിന്ന് എസ്.എസ്. രാജമൗലിയുടെ 'ആര്‍.ആര്‍.ആര്‍.' പുറത്തായി. ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്കല്‍ ചോയ്സ് തുടങ്ങിയ പുരസ്‌കാരനേട്ടങ്ങള്‍ക്കിടെയാണ് ഈ തിരിച്ചടി. മികച്ച ഇംഗ്ലീഷിതര ഭാഷാചിത്രത്തിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ആര്‍.ആര്‍.ആര്‍. ആദ്യം ഇടംനേടിയിരുന്നെങ്കിലും അന്തിമപ്പട്ടികയില്‍നിന്ന് പുറത്താവുകയായിരുന്നു.

To advertise here,

ഡോക്യുമെന്ററിവിഭാഗത്തിലെ അവസാന അഞ്ചംഗപട്ടികയില്‍ ഇന്ത്യന്‍ ചിത്രം ഓള്‍ ദാറ്റ് ബ്രീത്സ് ഇടംപിടിച്ചു. ഷൗനക് സെന്നാണ് സംവിധായകന്‍. അപകടത്തില്‍പ്പെട്ട് മുറിവേല്‍ക്കുന്ന ചക്കിപ്പരുന്തുകളെ ശുശ്രൂഷിക്കുന്ന രണ്ടുസഹോദരന്മാരുടെ കഥ പറയുന്ന ചിത്രമാണിത്. 2022-ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 19-ന് ബ്രിട്ടനിലെ സൗത്ത് ബാങ്കിലുള്ള സെന്റര്‍ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ പുരസ്‌കാരദാനം നടക്കും.