ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഗാന്ധി ബസാർ - സൺ‌ഡേ മാർക്കറ്റിൽ ബാബിൽ ഖാനും, അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ. പ്രശസ്ത ബോളിവുഡ് നടനായിരുന്ന ഇർഫാൻ ഖാന്റെ മകനാണ് ബാബിൽ ഖാൻ.

To advertise here,

ജഗദീഷ്, ആത്മീയ, ദീപക് പറമ്പോൽ, സുധീർ കരമന, ജോണി ആന്റണി, ദിനേശ് പ്രഭാകർ, നിഖിൽ നായർ, ഉണ്ണിരാജാ എന്നിവരാണ് മറ്റ് താരങ്ങൾ. ഗുരുകൃപ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ശിവദാസ്‌ ആണ് ചിത്രം നിർമ്മിക്കുന്നത്.

ഛായാഗ്രഹണം - ഫാസിൽ നാസർ, എഡിറ്റർ - സൂരജ് ഇ എസ്, സംഗീതം - നന്ദഗോപൻ വി, വരികൾ - റഫീഖ് അഹമ്മദ്‌, പ്രൊജക്റ്റ്‌ ഡിസൈനർ - ഷംനാസ് എം അഷ്‌റഫ്‌, പ്രൊഡക്ഷൻ കൺട്രോളർ - ജോൺ കുടിയാൻമല, മേക്കപ്പ് - റഷീദ് അഹമ്മദ്‌, വസ്ത്രലങ്കാരം - അരുൺ മനോഹർ, കലാസംവിധാനം - വിനോദ് പട്ടണക്കാടൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സക്കീർ ഹുസൈൻ, ഡിസൈൻസ് - തൊട്ട് സ്റ്റേഷൻ, പി ആർ ഒ - വാഴൂർ ജോസ്, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ.