സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്കിന്റെ ആദ്യ ടീസർ പുറത്ത്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാപാത്രമായി പവൻ കല്യാൺ എത്തുമ്പോൾ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രമായെത്തുന്നത് റാണ ദഗുബാട്ടിയാണ്. ഭീംല നായക് എന്ന പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
2022 ജനുവരി 12ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
സായ് പല്ലവി, ഐശ്വര്യ രാജേഷ് എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സാഗർ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവും ത്രിവിക്രം ആണ്. തമൻ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ നാഗ വംശിയാണ് ചിത്രം നിർമിക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ തിരക്കഥയിൽ പൂർണമായ മാറ്റം വേണമെന്ന് പവൻ കല്യാൺ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രണ്ട് നായകന്മാർ എന്നതിന് പകരം നായകൻ, പ്രതിനായകൻ എന്ന രീതിയിൽ തിരക്കഥ മാറ്റണമെന്ന് പവൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. പവൻ കല്യാൺ സിനിമകളുടെ ശൈലി പിന്തുടരുന്ന രീതിയിലുള്ള മാറ്റം തെലുങ്ക് പതിപ്പിനുണ്ടാകും.
Content Highlights : Ayyappanum Koshiyum Telugu bheemla nayak glipse video pawan kalyan Rana Daggubatti
Published: 15 Aug 2021, 11:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented