ayisha weds shameer
വാമ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സാക്കിർ അലി നിർമ്മിച്ച് സിക്കന്ദർ ദുൽക്കർനൈൻ രചനയും സംവിധാനവും നിർവ്വഹിച്ച " ആയിശ വെഡ്സ് ഷമീർ" ജൂലായ് 9ന് ഒടിടി റിലീസിന് . ഹൈ ഹോപ്സ് എന്റർടെയ്ൻമെന്റ്സ്, ഫസ്റ്റ്ഷോസ് , സീനിയ, ലൈംലൈറ്റ്, റൂട്ട്സ്, കൂടെ , എബിസി ടാക്കീസ്, മൂവിവുഡ്, തിയേറ്റർപ്ലേ തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്.
നാട്ടിൻപുറത്തിന്റെ നന്മയുള്ള കൂലിപ്പണിക്കാരനായ ഷമീറെന്ന യുവാവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന രണ്ട് പെൺകുട്ടികൾ അയാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുടെ കഥയാണ് " ആയിശ വെഡ്സ് ഷമീർ" എന്ന ചിത്രം പറയുന്നത്.
ബാനർ - വാമ എന്റർടെയ്ൻമെന്റ്സ്, നിർമ്മാണം -സാക്കിർ അലി, രചന, സംവിധാനം - സിക്കന്ദർ ദുൽക്കർനൈൻ, ഛായാഗ്രഹണം - ലിപിൻ നാരായണൻ , എഡിറ്റിംഗ് - ഹബീബി , ഗാനരചന , സംഗീതം - ജയനീഷ് ഒമാനൂർ , നിഷാദ്ഷാ, റൂബിനാദ്, ആലാപനം - ജി വേണുഗോപാൽ, സുജാത , നജീം അർഷാദ്, സിയാ ഉൾ ഹഖ്, പ്രൊഡക്ഷൻ കൺട്രോളർ - ഷംസുദ്ദീൻ പാപ്പിനിശ്ശേരി, ചമയം - ജയരാജ്, സഹസംവിധാനം - ഷാൽവിൻ സോമസുന്ദരൻ, പശ്ചാത്തലസംഗീതം - റൂബിനാദ്, സലാം വീരോളി , ഒടിടി ഡിസ്ട്രിബ്യൂഷൻ-ഹൈഹോപ്സ് ഫിലിം ഫാക്ടറി ,പി ആർ ഓ -അജയ് തുണ്ടത്തിൽ
content highlights : ayisha weds shameer movie ott release
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..