മലയാള സിനിമാ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛനും മകനും 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ എത്തിയപ്പോൾ ആദ്യദിനമുതൽതന്നെ കേരളത്തിലെ തിയേറ്ററുകളിൽ ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി വൻ വരവേൽപ്പാണ് ലഭിച്ചത്. ചിത്രത്തിലെ ജയറാമിന്റെ ഗംഭീരപ്രകടനതിനുമുക്തകണ്ഠമായ പ്രശംസയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. നൊസ്റ്റാൾജിക്ക് മൊമന്റ്‌സ് സമ്മാനിച്ച ചില രംഗങ്ങൾ വീണ്ടും സ്‌ക്രീനിൽ വന്നപ്പോൾ പ്രേക്ഷകർക്ക് ഇരട്ടി സന്തോഷം സമ്മാനിച്ചു. അച്ചൻ മകൻ കോമ്പോയിൽ വന്ന ചിത്രം 'ആശകൾ ആയിര'ത്തിൽ ഉണ്ടായിരുന്ന ഓരോ ചെറിയ സർപ്രൈസുകൾക്കും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ സാധിച്ചു. ജയറാം, കാളിദാസ് ജയറാം കോമ്പോ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയപ്പോൾ സിനിമയുടെ ആദ്യാവസാനം ഷറഫുദ്ദീനും ആശാ ശരത്തും അവതരിപ്പിച്ച കഥാപാത്രങ്ങളും പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങൾ നേടി. രണ്ടാംദിനവും ബുക്ക് മൈ ഷോയിൽ ടിക്കറ്റ് സെയിലിൽ ട്രെൻഡിങ് ആണ് 'ആശകൾ ആയിരം'. കുടുംബത്തോടൊപ്പം തിയേറ്ററിൽ ആസ്വദിക്കാൻ സാധിക്കുന്ന, കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ ആണ് 'ആശകൾ ആയിരം'.

To advertise here,

ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് 'ആശകൾ ആയിര'ത്തിന്റെ നിർമാണം. ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന 'ആശകൾ ആയിരം', 'ഒരു വടക്കൻ സെൽഫി'യിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത്ത് ആണ് സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ക്രിയേറ്റിവ് ഡയറക്ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ.ആർ.ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നിവർക്കും ഒട്ടേറെ യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ആശകൾ ആയിര'ത്തിന്റെ കോ- പ്രൊഡ്യൂസേഴ്സ് ബൈജു ഗോപാലനും വി.സി. പ്രവീൺ എന്നിവരാണ്. 'ആശകൾ ആയിരം' കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ണറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്.

ഡിഒപി: സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ് ഡിസൈനർ: ബാദുഷാ എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്‌കോർ: സനൽ ദേവ്, എഡിറ്റർ: ഷഫീഖ് പി.വി, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, കൊറിയോഗ്രാഫി: സ്പ്രിങ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ്: ഫസൽ എ. ബക്കർ, ട്രെയ്‌ലർ കട്ട്‌സ്: ലിന്റോ കുര്യൻ, ഗാനരചന: മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, വിഎഫ്എക്‌സ്: കോക്കനട്ട് ബഞ്ച്, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, സ്റ്റിൽസ്: ലെബിസൺ ഗോപി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പിആർഒ: പ്രതീഷ് ശേഖർ.