തമിഴിലെ യുവനടന്മാരിൽ ആക്ഷൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അരുൺ വിജയ്. ഇക്കഴിഞ്ഞ പൊങ്കലിനോടനുബന്ധിച്ചാണ് അരുൺ വിജയ് നായകനായ മിഷൻ-ചാപ്റ്റർ 1 എന്ന ചിത്രം റിലീസായത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സംഭവിച്ച പരിക്കുകളുമായാണ് മിഷന്റെ പ്രചാരണ പരിപാടികൾക്കുൾപ്പെടെ താരം വന്നത്. ഈ പരിക്കുകൾ കാരണമുണ്ടായ മുറിവ് ഇപ്പോൾ മറക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് അരുൺ വിജയ്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിലാണ് തന്റെ പരിക്കുകളേക്കുറിച്ച് അരുൺ വിജയ് വ്യക്തമാക്കിയത്.“ഒന്നിലേറെ ഒടിവുകളും ലിഗമെന്റ് പ്രശ്നങ്ങളുംകാരണം കഴിഞ്ഞ രണ്ടുമാസമായി അനുഭവിച്ചുവന്നിരുന്ന വേദന മിഷൻ -ചാപ്റ്റർ 1 ന് നിങ്ങൾ നൽകിയ വിജയത്തിലൂടെ മറക്കാൻ സഹായിച്ചു. ഉടൻ ജോലിയിലേക്ക് തിരികെയെത്താൻ നിങ്ങൾ നൽകുന്ന സ്നേഹം നിർബന്ധിതനാക്കുന്നു, എല്ലാവർക്കും നന്ദി.” അരുൺ വിജയ് എഴുതി.
തമിഴ് സിനിമയിൽ ഡ്യൂപ്പില്ലാതെ സംഘട്ടനരംഗം ചെയ്യുന്ന നടനാണ് അരുൺ വിജയ്. അത്തരത്തിൽ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കുകൾപറ്റിയത്. അനങ്ങാൻ പറ്റാതെ സ്ട്രെച്ചറിൽ കിടക്കുന്നതിന്റെയും ഡോക്ടർമാർ പരിചരിക്കുന്നതിന്റെയും ഫിസിയോ തെറാപ്പി ചെയ്യുന്നതിന്റെയും ചിത്രങ്ങളാണ് നടൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പരിക്കുകളുമായാണ് അദ്ദേഹം മിഷന്റെ പ്രചാരണത്തിനുമെത്തിയത്.
എ.എൽ. വിജയ് ആണ് മിഷൻ-ചാപ്റ്റർ 1 ന്റെ സംവിധാനം. എമി ജാക്സൺ, നിമിഷാ സജയൻ, അബി ഹസൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ബാല സംവിധാനംചെയ്യുന്ന വാടിവാസൽ ആണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു അരുൺ വിജയ് ചിത്രം.
Content Highlights: arun vijay about his injuries during stunts shoot, mission chapter 1 movie
Published: 24 Jan 2024, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented