നാടിനെ നടുക്കിയ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ രാമനാട്ടുകര സ്വർണ്ണം പൊട്ടിക്കൽ കേസിലെ പ്രധാന പ്രതിയാണ് അർജുൻ. ഒളിവിൽ കഴിയുമ്പോഴും നിരന്തരം ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പുറത്തുവിട്ട് പോലീസിനെ വെല്ലുവിളിക്കുന്നത് തുടരുകയാണ് അർജുൻ ആയങ്കി.

ആഭ്യന്തരവകുപ്പിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്ക് പിന്തുണയുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. അർജുൻ ആയങ്കിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. തനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു. മനുഷ്യൻ എത്ര നിസഹായനായ ജീവിയാണെന്നും സനൽ കുമാർ കുറിച്ചു. ഇതിന് മറുപടിയുമായി അർജുനും രംഗത്തെത്തി. ഒരു ഹാർട്ട് ഇമോജിയാണ് അർജുൻ കമന്റായി പോസ്റ്റ് ചെയ്തത്.
"അർജുൻ ആയങ്കി എന്ന ചെറുപ്പക്കാരൻ പറയുന്നത് കേൾക്കണം. അയാൾ പറയുന്നു 'ചെയ്തതും ചെയ്യാത്തതുമായ നിരവധി കേസുകളിൽ പെട്ട് ജീവിതം താറുമാറായി. മകൻ ഉണ്ടായ ശേഷം കേസുകളിൽ ഒന്നും പോയി ചാടരുത് എന്നാഗ്രഹിച്ചു'. എനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു. മനുഷ്യൻ എത്ര നിസഹായനായ ജീവിയാണ്!
സുഹൃത്തുക്കളേ, നിങ്ങൾ അയാൾക്ക് ഒരവസരം കൊടുക്കണം. എല്ലാ മനുഷ്യർക്കും ചീത്തയാവാനും നല്ലതാവാനും കഴിയും. സമൂഹം, സാഹചര്യം, ഭരണകൂടം എന്ന ഭീകരയന്ത്രജീവിയുടെ അലർച്ച.. അയാളെ പിടിക്കാൻ വെടിവെക്കാൻ ഉത്തരവ് കൊടുത്തുവത്രെ. അത് കേട്ട് ആഘോഷിക്കാൻ ചിലർ.. ലജ്ജ തോന്നുന്നു. നാളെ പുലരുമ്പോൾ അയാൾ വെടിയേറ്റ് മരിച്ചു എന്ന് വാർത്തവന്നാൽപോലും ആർപ്പുവിളിക്കാനും ആളുകാണും..
അർജ്ജുൻ, എനിക്ക് നിങ്ങളെ അറിയില്ല.. നിങ്ങൾ എന്തൊക്കെ കുറ്റം ചെയ്തു എന്നുമറിയില്ല. പക്ഷേ നിങ്ങൾക്കെതിരെ ഗൂഡാലോചന നടക്കുന്നു എന്ന് തോന്നുന്നതുകൊണ്ട് എന്റെ മനസ് നിങ്ങൾക്കൊപ്പമാണ്. മടങ്ങിവരാനും നന്മയുള്ള ഒരു ജീവിതം നയിക്കാനും നിങ്ങൾക്ക് കഴിയട്ടെ.." സനൽകുമാർ ശശിധരന്റെ വാക്കുകൾ.
ആരാണ് അർജുൻ ആയങ്കി?
കണ്ണൂർ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ ഇയാൾ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിട്ടാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് സി.പി.എം സൈബർ പോരാളിയായി സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കപ്പുറം വലിയൊരു കുറ്റകൃത്യ ശൃംഖലയുടെ സൂത്രധാരനായാണ് ഇയാൾ പിന്നീട് പുറംലോകത്തിന് മുന്നിലെത്തിയത്.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലൂടെയാണ് അർജുൻ ആയങ്കി കുപ്രസിദ്ധി നേടുന്നത്. വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം വഴിയിൽ വെച്ച് തട്ടിയെടുക്കുന്ന സംഘങ്ങളുടെ പ്രധാനിയായിരുന്നു ഇയാൾ. നാടിനെ നടുക്കിയ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ രാമനാട്ടുകര സ്വർണ്ണം പൊട്ടിക്കൽ കേസിലെ പ്രധാന പ്രതിയാണ് അർജുൻ. സ്വർണ്ണക്കടത്ത് സംഘത്തെ വാഹനം ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസും കസ്റ്റംസ് എടുത്ത സ്വർണ്ണക്കടത്ത് കേസുകളും ഇയാൾക്കെതിരെയുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ കുറഞ്ഞപ്പോൾ ചില കൊട്ടേഷൻ സംഘങ്ങൾ സ്വർണ്ണക്കള്ളക്കടത്തിലേക്ക് തിരിഞ്ഞത് അർജുൻ ആയങ്കിക്ക് പുതിയ വഴികൾ തുറന്നുകൊടുത്തു.
അർജുൻ ആയങ്കിയുടെ ക്രിമിനൽ പശ്ചാത്തലം പുറത്തുവന്നതോടെ ഡി.വൈ.എഫ്.ഐ ഇയാളെ സംഘടനയിൽ നിന്ന് പുറത്താക്കി. സൈബർ കൊട്ടേഷൻ സംഘങ്ങളുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് നേതൃത്വം ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും, സോഷ്യൽ മീഡിയയിലെ സൈബർ ഫാൻസ് സംഘങ്ങൾ ഇയാൾക്ക് ഇപ്പോഴും സംരക്ഷണ കവചമൊരുക്കുന്നുണ്ട്.
ഏറ്റവും ഒടുവിലായി കോതമംഗലം സി.ഐയെ ഭീഷണിപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. "പിടിക്കാമെങ്കിൽ പിടിച്ചു കാണിക്കൂ" എന്ന് ആഭ്യന്തര വകുപ്പിനെയും പോലീസിനെയും പരസ്യമായി വെല്ലുവിളിക്കുന്ന നിലപാടാണ് അർജുൻ ഇപ്പോൾ സ്വീകരിക്കുന്നത്. ഇയാളെ പിടികൂടാൻ ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചിരിക്കുകയാണ്. എന്നാൽ ഒളിവിൽ കഴിയുമ്പോഴും നിരന്തരം ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പുറത്തുവിട്ട് പോലീസിനെ വെല്ലുവിളിക്കുന്നത് തുടരുകയാണ് അർജുൻ ആയങ്കി.
Content Highlights: Film director Sanal Kumar Sasidharan has publicly supported absconding accused Arjun Ayanki on social media, claiming there is a conspiracy against him and asking society to give him a second chance, prompting a response from Ayanki himself.
Published: 08 Aug 2026, 12:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented