പ്ലാസ്റ്റികിനെതിരേ ശക്തമായ സന്ദേശവുമായി അറിവ് എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. രാജീവ് ശ്രീവരാഹം ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വൈറല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൈതൃകം ഫിലിം സൊസൈറ്റിക്കുവേണ്ടി അഞ്ജല്‍ ആര്‍ കൃഷ്ണ ആര്‍. ചിത്രം നിര്‍മിച്ചിരിക്കുന്നു. 

To advertise here,

വെറും ഏഴര മിനിറ്റാണ് ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം. വരും തലമുറയ്ക്കായി നമുക്ക് നല്‍കാവുന്ന നല്ലൊരു സന്ദേശമാണിത്. ബോധവല്‍ക്കരണം തുടങ്ങേണ്ടത് വീട്ടില്‍ നിന്നാണ്- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ദുര്‍ഗാദത്താണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മിനി സുരേഷ്, ബൈജു പൂജപ്പുര, ശ്രീജിത്ത് കണ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഛായാഗ്രഹണം- അല്‍ അമീന്‍, എഡിറ്റിങ്- ആദര്‍ശ് വിശ്വ, ശബ്ദലേഖനം- പ്രഭാത് ഹരിപ്പാട്.

Content Highlights: Arivu, say no to plastic Malayalam Short Film, Rajeev Sreevaraham