ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ഗായകൻ അരിജിത് സിങ് പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ തന്നെ സ്നേഹിക്കുന്ന ആരാധകരോടായി ഒരു സന്ദേശം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ ഗാനങ്ങൾ കേൾക്കുന്നവരോടായി മാത്രമാണ് താൻ ഇത് പറയുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അരിജിതിന്റെ എക്സ് പോസ്റ്റ് ആരംഭിക്കുന്നത്.
“ഈ സന്ദേശം എന്റെ ശ്രോതാക്കൾക്ക് വേണ്ടിയുള്ളതാണ്. എന്റെ ശ്രോതാവല്ലെങ്കിൽ ദയവ് ചെയ്ത് വായിക്കരുത് സ്വൈപ്പ് ചെയ്ത് പോവണം. ഇതൊരു അപേക്ഷയാണ്.
ഹലോ പ്രിയപ്പെട്ടവരേ! എനിക്ക് നിങ്ങളെല്ലാവരെയും വലിയ ഇഷ്ടമാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ക്രൂരമായ ലോകത്ത് നിങ്ങൾ കാണിക്കുന്ന ദയയ്ക്ക് ഒത്തിരി നന്ദി.”
“ഞാൻ പുതിയ ജോലികൾ സ്വീകരിക്കുന്നത് അവസാനിപ്പിച്ചുവെങ്കിലും, ഇനിയും പാടാനുള്ള പാട്ടുകൾ ഒട്ടും കുറവല്ല എന്ന് നിങ്ങൾക്കറിയാമല്ലോ. എനിക്ക് ധാരാളം ഗാനങ്ങൾ പൂർത്തിയാക്കാനുണ്ട്. പൂർത്തിയാകാത്ത നിരവധി ഗാനങ്ങളുണ്ട്. ഈ വർഷമുടനീളം അതുണ്ടാവും. ചിലപ്പോൾ അടുത്തവർഷവും അത് തുടർന്നേക്കും. സമാധാനത്തോടെ ഇരിക്കുക. ഈ പ്ലാറ്റ്‌ഫോമിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുക. നിങ്ങളുടെ ശരീരത്തിൽനിന്ന് സ്പൈക്ക് പ്രോട്ടീനുകളെ നീക്കം ചെയ്യുക, 5ജി ഉപേക്ഷിക്കുക, വായിക്കുക, സ്നേഹിക്കുക, ധ്യാനിക്കുക. ജയ് ദേവി!" അദ്ദേഹം കുറിച്ചു.
ജനുവരിയിലാണ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് അരിജിത് താൻ പിന്നണി ഗാനരംഗം വിടുകയാണെന്ന് അറിയിച്ചത്. കാരണങ്ങളൊന്നും വ്യക്തമാക്കിയിരുന്നില്ല. ഇതോടെ അരിജിതിന്റെ ചലച്ചിത്ര ഗാനങ്ങൾ ഇനി കേൾക്കാനാവില്ലെന്ന ആശങ്കയിലായിരുന്നു ആരാധകർ.അവരെ സംബന്ധിച്ചിടത്തോളം ആശ്വാസം തരുന്ന വാക്കുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഒരു വർഷത്തിലേറെകാലം പുറത്തിറങ്ങാനുള്ള പാട്ടുകൾ അദ്ദേഹത്തിന് ഇനിയും പൂർത്തിയാക്കാനുണ്ടെന്ന് വ്യക്തമാക്കിയിരിക്കുയാണ് ഈ സന്ദേശത്തിൽ.
Content Highlights: Relief for Fans! Arijit Singh Confirms New Song Releases Despite Retirement News
Published: 25 Feb 2026, 02:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented