അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി  മിഥുന്‍ മാനുവല്‍ തോമസ്സ് തിരക്കഥയെഴുതി  സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആറാം പാതിരാ'. 'അഞ്ചാം പാതിരാ' നിര്‍മ്മിച്ച ആഷിഖ് ഉസ്മാന്‍ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

To advertise here,

അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമല്ല ആറാം പാതിരാ. ഡോക്ടര്‍ അന്‍വര്‍ ഹുസൈന്റെ മറ്റൊരു ഇന്‍വെസ്റ്റിഗേഷന്‍ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം-സുഷില്‍ ശ്യാം, എഡിറ്റര്‍-ഷൈജു ശ്രീധരന്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദുഷ, കല- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, പ്രൊമോ സ്റ്റില്‍സ്- വിഷ്ണു തണ്ടാശ്ശേരി, സ്റ്റില്‍സ്- അരുണ്‍ കിരണം, പരസ്യക്കല- ഓള്‍ഡ് മോങ്കസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഗസ്റ്റിന്‍, സുജിന്‍ സുജാതന്‍, സൗണ്ട്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ആക്ഷന്‍- സുപ്രീം സുന്ദര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സുധര്‍മ്മന്‍ വള്ളിക്കുന്ന്, വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്. 

Content Highlights: Araam Pathira kunchacko boban midhun manuel thomas ashiq usman after Anjaam pathira