
വർഗീയമായ കാരണങ്ങൾകൊണ്ടുകൂടി കഴിഞ്ഞ എട്ടുവർഷമായി തനിക്ക് ബോളിവുഡിൽ അവസരങ്ങൾ നഷ്ടമാകുന്നുവെന്ന എ.ആർ. റഹ്‌മാന്റെ തുറന്നുപറച്ചിൽ വലിയ വാദപ്രതിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. റഹ്‌മാനെ പിന്തുണച്ചും എതിർത്തും ഒട്ടേറെപ്പേർ രംഗത്തെത്തിയി. എന്നാൽ, തന്റെ വാക്കുകൾ ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് പിന്നീട് റഹ്‌മാൻ വിശദീകരിച്ചു. അതേസമയം, റഹ്‌മാന് അവസരങ്ങൾ നഷ്ടപ്പെടുന്നതിൽ വർഗീയമായ ഒന്നുമില്ലെന്ന് പറയുകയാണ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ.
'എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല. റഹ്‌മാനെ ആദരിക്കുന്ന ഒരുപാടുപേരെ ഞാൻ മുംബൈയിൽ കാണാറുണ്ട്. അദ്ദേഹം തിരക്കിലായിരിക്കാമെന്നോ നമ്മുടെ പ്രൊജക്ടുകൾക്ക് ലഭിക്കില്ലെന്നോ അവർക്ക് തോന്നിയേക്കാം. റഹ്‌മാൻ വലിയ വ്യക്തിത്വമായതുകൊണ്ട് ചെറിയ നിർമാതാക്കൾക്ക് അദ്ദേഹത്തെ സമീപിക്കുന്നതിൽ ജാള്യതതോന്നാം. എന്നാൽ, ഇക്കാര്യത്തിൽ വർഗീയമായ എന്തെങ്കിലുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല'- എന്നായിരുന്നു ജാവേദ് അക്തറിന്റെ വാക്കുകൾ.
സമാന അഭിപ്രായമായിരുന്നു ഗായകൻ ഷാനും പങ്കുവെച്ചത്. ‘ഇവിടെ വർഗീയമോ ന്യൂനപക്ഷത്തെ സംബന്ധിക്കുന്നതായോ ഒന്നുമില്ല. സംഗീതത്തിന് അത്തരം ഭേദങ്ങളില്ല. മറിച്ചായിരുന്നെങ്കിൽ, 30 വർഷത്തോളമായി തുടരുന്ന നമ്മുടെ മൂന്ന് സൂപ്പർതാരങ്ങളും ന്യൂനപക്ഷവിഭാഗങ്ങളിൽനിന്നുള്ളവരാണ്, അവർ ഇത്രയും വളരുമായിരുന്നില്ല. നന്നായി ജോലി ചെയ്യുക, നല്ല സംഗീതമുണ്ടാക്കുക, ഇത്തരം കാര്യങ്ങളെക്കുറിച്ച് അമിതമായി ചിന്തിക്കാതിരിക്കുക'- എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരെ ഉദ്ദേശിച്ചായിരുന്നു ഷാനിന്റെ വാക്കുകൾ.
Content Highlights: Javed Akhtar says ‘no communal element’ in AR Rahman not getting work in Bollywood; Shaan says ‘3 superstars also belong to minority communities’
Published: 18 Jan 2026, 09:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented