
ഇര്‍ഫാന് ഖാന്റെ മരണവാര്‍ത്തയില്‍ പതറിയിരിക്കുകയാണ് താനെന്ന് കണ്ണീരോടെ നടന്‍ അനുപം ഖേര്‍. 53 മരണപ്പെടേണ്ട ഒരു വയസ്സല്ലെന്നും ഇര്‍ഫാന്റെ മരണം വളരെ നേരത്തെ ആയിപ്പോയെന്നും നടന്‍ പറയുന്നു. ട്വിറ്ററിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെയാണ് നടന്‍ ദു:ഖമറിയിക്കുന്നത്. അദ്ദേഹം ഇനി നമ്മോടൊപ്പം ഇല്ലെന്ന സത്യം വിശ്വസിക്കാന്‍ ഇനി വര്‍ഷങ്ങളെടുക്കുമെന്നും അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അനുപം ഖേര്‍ വീഡിയോയില്‍ പറയുന്നു. ഇങ്ങനെയല്ല താങ്കള്‍ ഞങ്ങളെ അനുഭവിപ്പിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കരഞ്ഞുകൊണ്ട് പറയുന്നു.
ആത്മസുഹൃത്തും നാടകസ്‌കൂളില്‍ ജൂനിയറും ആയിരുന്നു ഇര്‍ഫാനെന്നും നടന്‍ പറയുന്നു. ഇന്ത്യന്‍ സിനിമയ്ക്കു മാത്രമല്ല, ലോക സിനിമയ്ക്കു തന്നെ വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
വന്‍കുടലിലെ അണുബാധയെത്തുടര്‍ന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് നടന്റെ മരണം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു.
Content Highlights : anupam kher heart broken twitter video on the sudden demise of actor irfaan khan
Published: 29 Apr 2020, 07:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented