നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബിഗ് ബെൻ റിലീസിനൊരുങ്ങുന്നു. യു.കെ.യുടെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. അന്യരാജ്യത്ത് ജീവിക്കുന്ന മലയാളി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലേക്കാണ് ഈ ചിത്രം വിരൽചൂണ്ടുന്നത്. ജൂൺ 28-ന് ചിത്രം തിയേറ്ററുകളിലെത്തും.

To advertise here,

യു.കെ. നഗരങ്ങളായ ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലൻ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ബി​ഗ് ബെൻ ഒരുക്കിയിരിക്കുന്നത്. ലണ്ടൻ നഗരത്തിൽ നഴ്സായി ജോലി നോക്കുന്ന ലൗലി എന്ന പെൺകുട്ടി തൻ്റെ കുഞ്ഞിനേയും ഭർത്താവിനേയും ഇവിടേക്കു കൊണ്ടുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഈ നാടിൻ്റെ സംസ്കാരവും, ആചാരാനുഷ്ഠാനങ്ങളും, നിയമ വ്യവസ്ഥകൾക്കുമെല്ലാം പ്രാധാന്യം നൽകിയുള്ള അവതരണരീതിയാണ് സംവിധായകൻ ബിനോ അഗസ്റ്റിൻ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. ലൗലി എന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അതിഥി രവിയാണ്. അനു മോഹനാണ് ഭർത്താവ് ജീൻ ആൻ്റണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൻ്റെ ജീവിതാനുഭവങ്ങളിൽക്കൂടിത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് ലണ്ടൻ നഗരവാസി കൂടിയായ സംവിധായകൻ ബിനോ അഗസ്റ്റിൻ വ്യക്തമാക്കി.

വിനയ് ഫോർട്ട്, വിജയ് ബാബു, ജാഫർ ഇടുക്കി, ചന്തുനാഥ്, ബിജു സോപാനം, മിയാ ജോർജ്, എന്നിവരും യു.കെ.യിലെ നിരവധി മലയാളി കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. തികഞ്ഞ ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രം. ഹരിനാരായണൻ്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു

ഹൃദയഹാരിയായ നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കി ഒരുക്കിയ ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രം. ബ്രെയിൻ ട്രീ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രജയ് കമ്മത്ത്, എൽദോ തോമസ് സിബി അരഞ്ഞാണി എന്നിവരാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലൻ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രം അവതരിപ്പിക്കുന്നത്.

പശ്ചാത്തല സംഗീതം - അനിൽ ജോൺസ്, ഛായാഗ്രഹണം- സജാദ് കാക്കു, എഡിറ്റിംഗ് -റിനോ ജേക്കബ്ബ്, കലാസംവിധാനം -അരുൺ വെഞ്ഞാറമൂട്, അസ്സോസ്സിയേറ്റ് ഡയറക്ടർ - കൊച്ചു റാണി ബിനോ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- കെ. ജെ. വിനയൻ, മാർക്കറ്റിങ് - കണ്ടൻ്റ് ഫാക്ടറി മീഡിയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - വൈശാലി, ഉദരാജൻ പ്രഭു, നിർമ്മാണ നിർവ്വഹണം - സഞ്ജയ്പാൽ, ഗിരിഷ് കൊടുങ്ങല്ലൂർ.
പി.ആർ.ഒ -വാഴൂർ ജോസ്.