നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബിഗ് ബെൻ എന്ന ചിത്രത്തിൻ്റെ ട്രയിലർ ശ്രദ്ധനേടുന്നു. യു.കെ.യുടെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. അന്യരാജ്യത്ത് ജീവിക്കുന്ന മലയാളി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലേക്കാണ് ഈ ചിത്രം വിരൽചൂണ്ടുന്നത്.
യു.കെ. നഗരങ്ങളായ ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലൻ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ബിഗ് ബെൻ ഒരുക്കിയിരിക്കുന്നത്. ലണ്ടൻ നഗരത്തിൽ നഴ്സായി ജോലി നോക്കുന്ന ലൗലി എന്ന പെൺകുട്ടി തൻ്റെ കുഞ്ഞിനേയും ഭർത്താവിനേയും ഇവിടേക്കു കൊണ്ടുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഈ നാടിൻ്റെ സംസ്കാരവും, ആചാരാനുഷ്ഠാനങ്ങളും, നിയമ വ്യവസ്ഥകൾക്കുമെല്ലാം പ്രാധാന്യം നൽകിയുള്ള അവതരണരീതിയാണ് സംവിധായകൻ ബിനോ അഗസ്റ്റിൻ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. ലൗലി എന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അതിഥി രവിയാണ്. അനു മോഹനാണ് ഭർത്താവ് ജീൻ ആൻ്റണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിനയ് ഫോർട്ട്, വിജയ് ബാബു, ജാഫർ ഇടുക്കി, ചന്തുനാഥ്, ബിജു സോപാനം, മിയാ ജോർജ്, എന്നിവരും യു.കെ.യിലെ നിരവധി മലയാളി കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. തികഞ്ഞ ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രം. ഹരിനാരായണൻ്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു
പശ്ചാത്തല സംഗീതം - അനിൽ ജോൺസ്. ഛായാഗ്രഹണം- സജാദ് കാക്കു. എഡിറ്റിംഗ് -റിനോ ജേക്കബ്ബ്. കലാസംവിധാനം --അരുൺ വെഞ്ഞാറമൂട്. അസ്സോസ്സിയേറ്റ് ഡയറക്ടർ - കൊച്ചു റാണി ബിനോ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കെ.ജെ. വിനയൻ. മാർക്കറ്റിംഗ് - കണ്ടൻ്റ് ഫാക്ടറി മീഡിയാ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -വൈശാലി, ഉദരാജൻ പ്രഭു. നിർമ്മാണ നിർവഹണം - സഞ്ജയ്പാൽ, ഗിരിഷ് കൊടുങ്ങല്ലുവാ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂൺ 28 ന് പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ -വാഴൂർ ജോസ്.
Content Highlights: anu mohan and aditi ravi starring big ben movie trailer released
Published: 17 Jun 2024, 12:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented