ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മേയ് എട്ടിന് തിയേറ്ററുകളിലെത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറായ അങ്കം അട്ടഹാസത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ, നന്ദു, അന്നാ രാജൻ എന്നിവർക്കൊപ്പം പുതുമുഖ നായിക അംബികയും പ്രധാനവേഷങ്ങളിൽ എത്തുന്നു.
സുജിത്ത് എസ്. നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് സംവിധായനും നിർമാതാവ് അനിൽകുമാർ ജിയും ചേർന്നാണ്. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ജിയും സാമുവൽ മത്തായി(യുഎസ്എ)യും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ശിവൻ എസ്. സംഗീതാണ്. അലൻസിയർ, ഷാബു, എം.എ. നിഷാദ്, സിബി തോമസ്, നോബി മാർക്കോസ് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫിനിക്‌സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് എന്നിവർ ചേർന്നൊരുക്കുന്ന ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. വയലൻസിന്റെ അതിപ്രസരം കാരണം സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയത്.
എഡിറ്റിങ്: പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്, ഗാനരചന: ദീപക് നന്നാട്ടുകാവ്, ഡസ്റ്റൻ അൽഫോൺസ്, സംഗീതം: ശ്രീകുമാർ വാസുദേവ്, അഡ്വ. ഗായത്രി നായർ, ആലാപനം: വിനീത് ശ്രീനിവാസൻ, ഇന്ദ്രവതി ചൗഹാൻ (പുഷ്പാ ഫെയിം), കല: അജിത്ത് കൃഷ്ണ, ചമയം: സൈജു നേമം, കോസ്റ്റിയും: റാണ പ്രതാപ്, ബിജിഎം: ആന്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി: ബിനോയ് ബെന്നി, ഡിസ്ട്രിബ്യൂഷൻ പാർട്ട്ണർ: ഡ്രീം ബിഗ് ഫിലിംസ്, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ, സ്റ്റിൽസ്: ജിഷ്ണു സന്തോഷ്.
Content Highlights: Action-packed gangster thriller set in the capital city. Starring Madhav Suresh, Shine Tom Chacko, and Saiju Kurup. Directed by Sujith S. Nair and produced by Gokulam Gopalan. Received an A certificate from the Censor Board due to intense action sequences. Theatrical release confirmed for May 8
Published: 02 May 2026, 04:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented