സന്ദീപ് റെഡ്ഡി വംഗയുടെ 'അനിമല്‍' സിനിമയുടെ വ്യൂവര്‍ഷിപ്പിനെ മറികടന്ന് കിരണ്‍ റാവു സംവിധാനം ചെയ്ത 'ലാപത ലേഡീസ് '. മാര്‍ച്ച് 1 ന് വളരെ കുറച്ചു കേന്ദ്രങ്ങളില്‍ മാത്രം റിലീസ് ചെയ്ത ലാപതാ ലേഡീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏപ്രില്‍ 26 ന് ആണ് ലാപതാ ലേഡീസ് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിച്ചത്. ഒരു മാസത്തിനകം തന്നെ 13.8 മില്യണ്‍ വ്യൂവര്‍ഷിപ്പ് നേടി.
റണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ 'അനിമല്‍ ' ഇതുവരെ നേടിയത് 13 .6 മില്യണ്‍ വ്യൂസ് ആണ്. ജനുവരി 26 ന് ആണ് അനിമല്‍ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്.
ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളിലാണ് ലാപതാ ലേഡീസിന്റെ കഥ നടക്കുന്നത്. രണ്ട് യുവതികളാണ് മുഖ്യകഥാപാത്രങ്ങള്‍. വിവാഹശേഷം തീവണ്ടിയില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള യാത്രയിലാണിവര്‍. ഒരു ഗ്രാമത്തിലെത്തിയപ്പോള്‍ ഒരു വരന് വധുവിന്റെ കൈപിടിച്ചിറങ്ങുന്നു. വീട്ടിലെത്തിയപ്പോഴാണ് അബദ്ധം മനസ്സിലാകുന്നത്. അത് സ്വന്തം വധുവായിരുന്നില്ല. ഇതേത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
പ്രമുഖരായ അഭിനേതാക്കളോ വലിയ താരനിരയോ ഇല്ല. പ്രതിഭ രത്ന, നിതാഷി ഗോയല്‍, സ്പര്‍ശ് ശ്രീവാസ്തവ എന്നീ പുതുമുഖങ്ങളാണ് പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്. വെറും 5 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം 23 കോടിയാണ് നേടിയത്. ആമിര്‍ ഖാനും ജ്യോതി ദേശ്പാണ്ഡെയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ബിപ്ലബ് ഗോസ്വാമിയാണ് തിരക്കഥ.
Content Highlights: 'Laapataa Ladies' beats 'Animal' on Netflix, Streaming
Published: 24 May 2024, 03:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented