ആദിത്യ ധറിന്റെ വരാനിരിക്കുന്ന സ്പൈ ആക്ഷൻ ചിത്രം ധുരന്ദർ: ദ റിവഞ്ചിൽ  കാമിയോ വേഷം ചെയ്യാൻ ക്ഷണമുണ്ടായിട്ടും, അത് നിരസിക്കേണ്ടി വന്ന സാഹചര്യം വെളിപ്പെടുത്തി നടൻ അനിൽ കപൂർ. മുൻകൂട്ടി ഏറ്റെടുത്ത പ്രൊഫഷണൽ പ്രതിബദ്ധതകൾ കാരണമാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

‘ആദിത്യ ധർ എന്നെ സമീപിച്ചപ്പോൾ ആ വേഷം ചെയ്യാൻ വലിയ താൽപ്പര്യമായിരുന്നു. എന്നാൽ, മറ്റൊരു സിനിമയ്ക്ക് ഞാൻ നേരത്തെ തന്നെ ഡേറ്റ് നൽകിയിരുന്നു. എന്റെ കരിയറിലെ വളർച്ചയ്ക്ക് അടിത്തറ തന്നെ പ്രൊഫഷണലിസമാണ്. മറ്റൊരു സംവിധായകന് നൽകിയ വാക്ക് ലംഘിച്ച് മുന്നോട്ട് പോകുന്നത് ശരിയായ രീതിയല്ല.  അതുകൊണ്ട് ഈ തീരുമാനം ഒഴിവാക്കാനാകുമായിരുന്നില്ല’- ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ അനിൽ കപൂർ മനസുതുറന്നു.

ഇതൊരു നഷ്ടമായി കാണുന്നുണ്ടെങ്കിലും ഭാവിയിൽ ആദിത്യ ധറിനൊപ്പം പ്രവർത്തിക്കാൻ സാധിക്കുോമെന്ന പ്രതീക്ഷയിലാണെന്നും താരം പറയുന്നുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറങ്ങി ആഗോള ബോക്സ് ഓഫീസിൽ 1300 കോടിയിലധികം രൂപ നേടിയ ധുരന്ദർ തുടർച്ചയായാണ് മാർച്ച് 19-ന് ധുരന്ദർ 2 പുറത്തിറങ്ങുന്നത്. സുരേഷ് ത്രിവേണി സംവിധാനം ചെയ്ത 'സുബേദാർ' ആണ് അനിൽ കപൂറിന്റെ ഏറ്റവും പുതിയ റിലീസ്.