
ഉയരെ എന്ന ചിത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം വ്യാഴാഴ്ച്ച ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള കാറളം ഗ്രാമത്തില്‍ ആരംഭിച്ചു. അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല.
മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ സ്വിച്ചോണ്‍ കര്‍മം നിര്‍വ്വഹിച്ചു. മാതൃഭൂമി മുഴുവൻ സമയ ഡയറക്ടർ പി.വി.ഗംഗാധരന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. ആദ്യ ഷോട്ടില്‍ നവ്യാ നായര്‍ അഭിനയിച്ചു. ഷെറിന്‍ ഗംഗാധരന്‍ ഭദ്രദീപം തെളിയിച്ചു. പി.വി.ഗംഗാധരന്‍, എസ്.ക്യൂബ് ഫിലിംസിന്റെ സാരഥികളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരും നവ്യാനായര്‍, സൈജു കുറുപ്പ്, അനീഷ് ഉപാസനയുടെ മാതാവ് ശ്രീദേവി, രത്തീന എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിങ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ചിത്രം പറയുന്നത്. അവളുടെ ജീവിതത്തിലുണ്ടായ സംഭവം പിന്നീട് അവരുടെ ജീവിതത്തിലുടനീളം വേട്ടയാടപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിവാഹ ജീവിതത്തിലും സംഭവം ആവര്‍ത്തിക്കപ്പെടുന്നു. ഈ സംഘര്‍ഷങ്ങള്‍ തികച്ചും നര്‍മ്മത്തിന്റെ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പ്രണയവും നര്‍മ്മവും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്റ്റിക്കായിട്ടാണ് അനീഷ് ഉപാസന ചിത്രത്തെ സമീപിക്കുന്നത്. നവ്യാനായര്‍ ജാനകിയെ അവതരിപ്പിക്കുമ്പോള്‍ ഉണ്ണിയെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്.

ജോണി ആന്റണി, കോട്ടയം നസീര്‍, നന്ദു, ജോര്‍ജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോര്‍ഡി പൂഞ്ഞാര്‍, സ്മിനു സിജോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് കൈലാസ് മേനോനാണ്. ഛായാഗ്രഹണം ശ്യാംരാജും എഡിറ്റിങ് നൗഫല്‍ അബ്ദുള്ളയും നിര്‍വ്വഹിക്കുന്നു.

മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍ - സമീറ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - രഘുരാമവര്‍മ്മ. അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ്- രോഹന്‍രാജ്, റെമീസ് ബഷീര്‍ പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - അനീഷ് നന്തിപുരം, പ്രൊഡക്ഷന്‍ മാനേജര്‍ - സുജീവ് ഡാന്‍. ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - രെത്തീന. പി.ആർ.ഓ -വാഴൂര്‍ ജോസ്.
Content Highlights: Aneesh Upasana directorial film starts rolling at irinjalakuda
Published: 10 Nov 2022, 01:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented