‘കരണ്ട്’ തിന്നുന്ന ബിൽ വന്നിട്ടുണ്ട്..!! ഈ മാസം വന്ന വൈദ്യുതി ബില്ലിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ച് സംവിധായകൻ അനീഷ് ഉപാസന പറയുന്നു.  അനീഷിന്റെ പോസ്റ്റിന് താഴെ ധാരാളം കമന്റുകളും വന്നിട്ടുണ്ട്. ഇത്രയും കറണ്ട് ഉപയോ​ഗിച്ചിട്ടില്ലെന്നാണ് അനീഷ് ഉപാസന മറുപടിയായി പറയുന്നത്. 

To advertise here,

11,273 രൂപയുടെ ബില്ലാണ് ഇത്തവണ അനീഷിനെ തേടിയെത്തിയത്. സ്ഥിരം വരാറുള്ളത് പരമാവധി 1700 രൂപയാണെന്ന് അദ്ദേഹം പറയുന്നു. ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അടയ്ക്കുന്നതിൽ കുഴപ്പമില്ലെന്നും ബില്ല് കണ്ടാൽ കാര്യങ്ങൾ ഒന്നും മനസിലാകുന്നില്ലെന്നും അദ്ദേഹം ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു. ബില്ലിൽ തെറ്റുണ്ടെന്നും കെ.എസ്.സി.ബിയിലെ സുഹൃത്തിന് താൻ വിവരം അറിയിച്ചിട്ടുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.