ആൻഡ്രിയയെ കേന്ദ്രകഥാപാത്രമാക്കി മിഷ്കിൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം പിസാസ് 2 ഫസ്റ്റ്ലുക്ക് കഴിഞ്ഞ  ദിവസമാണ് പുറത്തിറങ്ങിയത്. ഒരു ആം​ഗ്ലോ ഇന്ത്യൻ കഥാപാത്രത്തെയാണ് ആൻഡ്രിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആൻഡ്രിയയുടെ ലുക്കിന് പ്രചോദനമായത് സ്വന്തം മുത്തശ്ശിയും. ആരക്കോണത്തുള്ള ഒരു ആം​ഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് ആൻഡ്രിയ ജനിച്ചത്. 

To advertise here,

ഹീതർ എന്നാണ് ആൻഡ്രിയയുടെ മുത്തശ്ശിയുടെ പേര്. ആൻഡ്രിയയുടെ അമ്മയുടെ അമ്മയാണ് അവർ.  മിഷ്കിൻ പിസാസ് 2-വിന്റെ കഥ പറഞ്ഞപ്പോൾ ആൻഡ്രിയ തന്റെ പൂർവികരുടെ ചിത്രങ്ങൾ എടുത്തു നോക്കി. അതിൽനിന്ന് ഏതാനും ചിത്രങ്ങൾ മിഷ്കിന് അയച്ചു കൊടുത്തു. അതിൽനിന്നാണ് മുത്തശ്ശിയുടെ ചിത്രം മിഷ്കിൻ തിരഞ്ഞെടുത്തത്. ആൻഡ്രിയുടെ കഥാപാത്രത്തിന് വേണ്ടി ആ ചിത്രത്തെ മിഷ്കിൻ പുനരാവിഷ്കരിക്കുകയായിരുന്നു. 

2014-ൽ  പുറത്തിറങ്ങിയ പിസാസിന്റെ രണ്ടാം ഭാ​ഗമാണ് പിസാസ് 2. നാ​ഗ, പ്രയാ​ഗ മാർട്ടിൻ, രാധാ രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.