സോഷ്യൽ മീഡിയയിൽ അനശ്വര രാജനെതിരെ മോശം കമന്റുകളുമായി ചിലർ എത്തിയിരിക്കുകയാണ്.

മലയാളത്തിനുപുറമേ തമിഴിലും തെലുങ്കിലും സജീവമാണ് നടി അനശ്വര രാജൻ. അടുത്തിടെയാണ് അനശ്വര നായികയായ ലക്കി-ദ സൂപ്പർസ്റ്റാർ എന്ന ചിത്രം പുറത്തിറങ്ങിയത്. ജി.വി. പ്രകാശ് നായകനായ ചിത്രം ഹോട്ട്സ്റ്റാറിലൂടെ ഡയറക്ട് ഒ.ടി.ടി റിലീസായാണ് എത്തിയത്. എന്നാൽ ഇതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ അനശ്വര രാജനെതിരെ മോശം കമന്റുകളുമായി ചിലർ എത്തിയിരിക്കുകയാണ്.
ലക്കി-ദ സൂപ്പർസ്റ്റാറിൽ മോഡേൺ ലുക്കിലാണ് അനശ്വര എത്തിയത്. സിനിമയിൽനിന്നുള്ള ചില രംഗങ്ങൾ സ്ക്രീൻഷോട്ടുകളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് നടിക്കെതിരെ സൈബർ ആക്രമണം നടന്നത്. തമിഴ് സിനിമ ചെയ്യുമ്പോൾ എന്തിനാണ് ഗ്ലാമർ വേഷങ്ങൾ ധരിക്കുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.
എന്നാൽ വിമർശകർക്ക് മറുപടിയുമായി നടിയെ പിന്തുണച്ചും നിരവധി ഫോളോവർമാരെത്തി. തമിഴിൽ മാത്രം അഭിനയിച്ച നടിയല്ല അനശ്വര എന്നാണ് ഇവർ പറയുന്നത്. ഹിന്ദിയിലും തെലുങ്കിലുമെല്ലാം അഭിനയിച്ച നടിയാണ് അനശ്വര. വിമർശിക്കാൻ മാത്രം ഇപ്പോൾ ഒന്നുമുണ്ടായിട്ടില്ലെന്നും അവർ നടിയെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.
ഉദയ് മഹേഷ് ആണ് ലക്കി -ദ സൂപ്പർസ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്തത്. അനശ്വര നായികയായ നാലാമത്തെ തമിഴ് ചിത്രമാണിത്. മദൻ സംവിധാനംചെയ്ത് അഭിഷൻ ജീവിന്ത് നായകനായ ‘വിത്ത് ലവ്’ എന്ന സിനിമയും ഫെബ്രുവരിയിൽ അനശ്വരയുടേതായി തിയറ്ററുകളിൽ എത്തിയിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിച്ചത്. ചിത്രത്തിലെ അനശ്വരയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Content Highlights: Actress Anaswara Rajan targeted online for her modern look in the Tamil film `Lucky - The Superstar`. Fans defend her against criticism.
Published: 23 Feb 2026, 05:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented