
നടി എമി ജാക്സണും പ്രതിശ്രുത വരൻ ജോർജ് പനയോട്ടും വേർപിരിയുന്നുവെന്ന് റിപ്പോർട്ടുകൾ. ജോർജുമൊത്തുള്ള ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തതാണ് ഊഹാപോഹങ്ങൾക്കു കാരണം.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2019 ലാണ് എമിയുടെയും ജോർജിന്റെയും വിവാഹനിശ്ചയം നടന്നത്. അധികം വൈകാതെ താൻ അമ്മയാകാൻ ഒരുങ്ങുകയാണെന്ന വാർത്തയും താരം പങ്കുവച്ചു. അതേ വർഷമാണ് ഇരുവർക്കും ആൺകുഞ്ഞ് ജനിക്കുന്നത്.
മകന്റെ പേര് ആൻഡ്രിയാസ് എന്നാണെന്ന് വ്യക്തമാക്കി മകനും ജോർജിനുമൊപ്പം ആശുപത്രിയിൽ നിന്ന് പകർത്തിയ ചിത്രവും താരം പങ്കുവച്ചിരുന്നു. എന്നാൽ ആ ചിത്രംവും ഫാദേഴ്സ് ഡേയ്ക്ക് പകർത്തിയ ചിത്രവും എമി ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്.
2010-ൽ മദിരാസിപ്പട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ഇന്ത്യൻ സിനിമയിൽ തുടക്കം കുറിച്ചത്. ശങ്കർ സംവിധാനം ചെയ്ത 2.0ലാണ് എമി അവസാനമായി അഭിനയിച്ചത്.
content highlights : Amy Jackson breakup with fiance George Panayiotou rumours deletes pictures from Instagram
Published: 30 Jul 2021, 02:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented