
ഗായിക അമൃത സുരേഷിന്റെയും നടൻ ബാലയുടെ മകൾ പാപ്പു എന്നു വിളിക്കുന്ന അവന്തികയ്ക്ക് കോവിഡ് ആണെന്നും ചികിത്സയിൽ ആണെന്നുമുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകളോടു പ്രതികരിച്ച് അമൃതയുടെ കുടുംബം. അമൃതയുടെ മുൻ ഭർത്താവ് ബാലയാണ് വ്യാജപ്രചരണങ്ങൾക്ക് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം.
കോവിഡ് ബാധിതയായ മകള്‍ അവന്തികയെ കാണണമെന്ന് ആവശ്യപ്പെട്ട ബാലയെ അമൃത അതിന് അനുവദിച്ചില്ലെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ഇതുസംബന്ധിച്ച ഇരുവരുടെയും ഫോൺ സംഭാഷണങ്ങളും ചില ഓൺലൈൻ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. എന്നാൽ ഈ വാർത്തകൾ തെറ്റാണെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കിയാണ് അമൃത രംഗത്തെത്തിയത്.
കോവിഡ് ബാധിതയായിരുന്ന അമൃത കുടുംബാംഗങ്ങളുടെ അടുത്ത് നിന്ന് മാറിയാണ് താമസിച്ചിരുന്നത്. മകളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ബാല വിളിക്കുമ്പോൾ താൻ കോവിഡ് ടെസ്റ്റ് റിസൾട്ട് വാങ്ങുന്നതിനായി പുറത്തായിരുന്നെന്നും മകൾ തന്റെ അമ്മയുടെ അടുത്തായിരുന്നെന്നും അമൃത പറയുന്നു. വീട്ടിലെത്തിയ ശേഷം പല തവണ ബാലയ്ക്ക് മെസേജും വോയ്സ് നോട്ടും അയച്ചെങ്കിലും പ്രതികരിച്ചില്ലെന്നും അമൃത വ്യക്തമാക്കി. തന്റെ മകൾക്ക് കോവിഡ് ആണെന്നും മറ്റുമുള്ള വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമൃത അറിയിച്ചു. എന്നാൽ
Content Highlights : Amrutha Suresh and Family Against fake news about her daughter Avanthikas Health, Actor Bala
Published: 12 May 2021, 01:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented