നടൻ അമിതാഭ് ബച്ചന്റെ ബ്ലോഗിന് പിന്നാലെ താരത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പങ്കുവെച്ച് ആരാധകർ. രോഗവിവരങ്ങൾ പങ്കുവെക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ചാണ് അമിതാഭ് ബച്ചൻ ബ്ലോഗിൽ കുറിച്ചത്. ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് 83-കാരനായ ബച്ചൻ പേഴ്‌സണൽ ബ്ലോഗിൽ പങ്കുവെച്ചു.
'ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഐ.സി.യുവിൽ വിദഗ്ധരായ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും പരിചരണത്തിലായിരുന്നു. തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി. എന്നാൽ വീട്ടിലേക്കുള്ള ഈ മടങ്ങിവരവാണ് ശാരീരികമായും മാനസികമായും പ്രായോഗികമായും ഏറ്റവും പ്രയാസമേറിയ ഘട്ടം,' അമിതാഭ് ബച്ചൻ കുറിച്ചു.
'നിങ്ങൾ ആരാധിക്കപ്പെടുന്ന ജേതാവായിരിക്കാം. എന്നാൽ ഒരു ദിവസം തോൽവി നിങ്ങളുടെ മുന്നിൽ വന്നുനിൽക്കും. അത് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടമാണ്. ചിലർ അതിനെ ധൈര്യപൂർവം നേരിടും, ചിലർ കീഴടങ്ങും. നിരന്തരം പോരാടി ധീരത കാട്ടുന്നവർ എന്നും ചാമ്പ്യന്മാരായി തുടരും. അല്ലാത്തവർ ഭൂതകാലത്തിലെ പ്രതാപത്തിൽ ജീവിക്കും. അത് വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ്, അതിൽ ശരിയോ തെറ്റോ ഇല്ല,' എന്ന് കൂട്ടിച്ചേർത്ത അദ്ദേഹം എല്ലാവർക്കും സന്തോഷവും ആരോഗ്യവും നേർന്നുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.
ശസ്ത്രക്രിയയെക്കുറിച്ചോ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ താരം പുറത്തുവിട്ടിട്ടില്ല. തൊട്ടുപിന്നാലെ 'കളി അവസാനിച്ചു! പക്ഷേ ജോലി ഇപ്പോഴും തുടരുന്നു' എന്നൊരു കുറിപ്പും അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ആശങ്കയിലായ ആയിരക്കണക്കിന് ആരാധകരാണ് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: Bollywood megastar Amitabh Bachchan revealed in a personal blog post that he has returned home after undergoing surgery and spending time in the ICU. The 83-year-old actor described his current recovery phase at home as the most difficult stage physically, mentally, and practically. Bachchan reflected on life's battles and resilience, noting that facing tough times courageously is what defines a true champion. He chose not to disclose specific details regarding the exact nature of his surgery or current medical condition. Following his cryptic social media update stating "Game is over! But work still continues," thousands of fans expressed deep concern and wished him a swift recovery
Published: 21 Jul 2026, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented