ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ മനോഹരമായ കുടുംബചിത്രം 'അമ്പലമുക്കിലെ വിശേഷങ്ങള്‍' ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി. ഡിസംബര്‍ 12-ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും. അമ്പലമുക്ക് എന്ന നാട്ടിന്‍പുറത്തെ മനോഹരമായ കാഴ്ചകളും കുടുംബബന്ധങ്ങളും ഇഴചേരുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്.

To advertise here,

ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്നു. മേജര്‍ രവി, അസീസ് നെടുമങ്ങാട്, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ഹരികൃഷ്ണന്‍, മനോജ് ഗിന്നസ്, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടീസറിനും പ്രൊമോ ഗാനത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനം രഞ്ജിന്‍ രാജാണ് നിര്‍വഹിക്കുന്നത്. അഡീഷണല്‍ ഗാനം അരുള്‍ ദേവ് ഒരുക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീമും എഡിറ്റിങ് രഞ്ജന്‍ എബ്രഹാമും നിര്‍വ്വഹിക്കുന്നു. രാജ് സാഗര്‍ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം നിര്‍വഹിക്കുന്നത്.

കഥ, തിരക്കഥ: ഉമേഷ് കൃഷ്ണന്‍, കോ- പ്രൊഡ്യൂസര്‍: മുരളി ചന്ദ്, എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍: ഭരത് ചന്ദ്, മുഖ്യ സഹസംവിധാനം: മനീഷ് ഭാര്‍ഗവന്‍, ഗാനരചന: പി. ബിനു, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍, കലാസംവിധാനം: നാഥന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിസാര്‍ മുഹമ്മദ്, മേക്കപ്പ്: പ്രദീപ് രംഗന്‍, പിആര്‍ഒ: പ്രതീഷ് ശേഖര്‍, സ്റ്റില്‍സ്: ക്ലിന്റ് ബേബി, ഡിസൈന്‍: സാന്‍സണ്‍ ആഡ്‌സ്.