ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍' ഡിസംബര്‍ അഞ്ചിന് തീയേറ്ററുകളിലെത്തും. ജയറാം കൈലാസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി, മേജര്‍ രവി, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്, ധര്മജന്, മെറീന മൈക്കിള്‍, ബിജുക്കുട്ടന്, അനീഷ് ജി. മേനോന്, വനിതാ കൃഷ്ണന്, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍, ഉല്ലാസ് പന്തളം തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ. ശരത്ചന്ദ്രന് നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന് രഞ്ജിന് രാജ്, അരുള്‍ ദേവ് എന്നിവര്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. അബ്ദുള്‍ റഹീം ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. രാജ് സാഗര്‍ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
കഥ- തിരക്കഥ: ഉമേഷ് കൃഷ്ണന്, കോ- പ്രൊഡ്യൂസര്‍: മുരളി ചന്ദ്, എക്സികുട്ടിവ് പ്രൊഡ്യൂസര്‍: ഭരത് ചന്ദ്, മുഖ്യസഹസംവിധാനം: മനീഷ് ഭാര്ഗവന്, ഗാനരചന: പി. ബിനു, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍, കലാസംവിധാനം: നാഥന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: നിസാര്‍ മുഹമ്മദ്, മേക്കപ്പ്: പ്രദീപ് രംഗന്, പിആര്‍ഒ: പ്രതീഷ് ശേഖര്‍, സ്റ്റില്‍സ്: ക്ലിന്റ് ബേബി, ഡിസൈന്‍: സാന്‍സണ്‍ ആഡ്സ്.
Content Highlights: Gokul Suresh starrer `Ambalamukkile Visheshangal` hits theaters on December 5th
Published: 11 Nov 2025, 07:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented