സംവിധായകൻ എ എൽ വിജയ്‌യെ നശിപ്പിച്ചതാരെന്ന ചോദ്യമുയർത്തിയ ആൾക്ക് ചുട്ടമറുപടി നൽകി അമല പോൾ. അടുത്തിടെ അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മെറിനുമായി ബന്ധപ്പെട്ട വാർത്തകളുടെ ചുവട്ടിൽ വന്ന കമന്റുകളെക്കുറിച്ച് ഒരു സുഹൃത്ത് എഴുതിയ കുറിപ്പ് ഇൻസ്റ്റാഗ്രാമിലൂടെ അമല പങ്കുവെച്ചിരുന്നു. ആ പോസ്റ്റിനു ചുവടെയാണ് ചോദ്യവുമായി ഒരാൾ രംഗത്ത് വന്നത്.
ഗാർഹിക പീഡനത്തെക്കുറിച്ചും വൈവാഹിക ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമായിരുന്നു പോസ്റ്റ്. മെറിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള കമന്റുകളുടെ സ്ക്രീൻഷോട്ടുകളും ഒപ്പം ചേർത്തിരുന്നു.
ഈ പോസ്റ്റിനു ചുവടെയാണ് എ എൽ വിജയ്‌യെ നശിപ്പിച്ചത് ആരാണെന്നും അതിന് എന്താണ് വിളിക്കുകയെന്നുമുള്ള ചോദ്യം പ്രത്യക്ഷപ്പെട്ടത്. അതിനെ തന്നോടു തന്നെയുള്ള ഇഷ്ടമെന്നും ആത്മാഭിമാനമെന്നുമാണ് വിളിക്കുക എന്നാണ് അമല നല്‍കിയിരിക്കുന്ന മറുപടി.
2014ലാണ് നടി അമല പോളും സംവിധായകന്‍ എ എല്‍ വിജയ്‌യും വിവാഹിതരാകുന്നത്. രണ്ടുവര്‍ഷത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. അതിനുശേഷം അമല സിനിമയില്‍ വീണ്ടും സജീവമായി.
Content Highlights :amala paul replies to a critic in her instagram post about a l vijay
Published: 01 Aug 2020, 07:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented