ഹൈദരാബാദ്: പുഷ്പ-2 ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച കേസില്‍ അല്ലു അര്‍ജുന്റെ ജാമ്യവ്യവസ്ഥകള്‍ ഇളവ് ചെയ്തു. അഭിഭാഷകന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് എല്ലാ ഞായറാഴ്ചയും പോലീസ് സ്‌റ്റേഷനിലെത്തണം, വിദേശയാത്രയ്ക്ക് വിലക്ക് തുടങ്ങിയ ജാമ്യവ്യവസ്ഥകളിലാണ് ഇളവ് നല്‍കിയത്.
എല്ലാ ഞായറാഴ്ചയും ചിക്കഡപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയായിരുന്നു അല്ലു അര്‍ജുന് ജാമ്യം നല്‍കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കണെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. കൂടാതെ വിദേശയാത്ര നടത്താനുള്ള അനുമതിയും കോടതി നല്‍കി.
കഴിഞ്ഞ ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിസംബര്‍ 13-ന് ജൂബിലി ഹില്‍സിലെ വസതിയില്‍ നിന്ന് അല്ലു അര്‍ജുനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് ഇക്കഴിഞ്ഞ ജനുവരി 3-നാണ് അല്ലു അര്‍ജുന് ജാമ്യം ലഭിക്കുന്നത്.
Content Highlights: Allu arjun's bail terms relaxed in theatre stampede case
Published: 11 Jan 2025, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented