നടൻ നാ​ഗേന്ദ്രബാബുവിന്റെ മകളും  തെന്നിന്ത്യൻ നടിയുമായ നിഹാരിക കൊനിഡേലയു‌‌ടെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബസമേതം സ്വകാര്യ വിമാനത്തിൽ പറന്ന് നടൻ അല്ലു അർജുൻ.

To advertise here,

കുടുംബത്തോടൊപ്പം സ്വകാര്യ വിമാനത്തിൽ ഉദയ്പൂരിലേക്ക് പുറപ്പെടുന്ന ചിത്രങ്ങൾ അല്ലു അർജുൻ  പങ്കുവച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നു എന്ന കുറിപ്പോടെയാണ് അല്ലു അർജുൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

അല്ലുവിനൊപ്പം മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരനും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

അല്ലു കുടുംബത്തെ കൂടാതെ നിഹാരികയുടെ ബന്ധുക്കളായ ചിരഞ്ജീവി, രാം ചരൺ തുടങ്ങിയ താരങ്ങളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

ചിരഞ്ജീവിയുടേയും പവൻ കല്യാണിന്റെ അനന്തരവളും നടൻ വരുൺ തേജയുടെ സഹോദരിയുമാണ് നിഹാരിക.  ഉദയ്പൂരിലാണ് കല്യാണ ആഘോഷങ്ങൾ നടക്കുന്നത്. ഡിസംബർ 9 നാണ് നിഹാരികയുടെ വിവാഹം. ചൈതന്യയാണ് വരൻ

Content Highlights : Allu Arjun off to Udaipur with Family in private jet for Niharika Konidela Wedding