അല്ലു അർജുന്റെ മകൾ അല്ലു അർഹ അഭിനയരംഗത്തേക്ക്. സാമന്ത നായികയാകുന്ന ശാകുന്തളത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. കാളിദാസ കൃതിയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഭരത രാജകുമാരിയെയാണ് അല്ലു അർഹ അവതരിപ്പിക്കുക.

To advertise here,

സമാന്ത ശകുന്തളയായെത്തുന്ന ചിത്രത്തിൽ സൂഫിയും സുജാതയും സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത്. അദിതി ബാലൻ, മോഹൻ ബാബു, മൽഹോത്ര ശിവം എന്നിവരാണ് മറ്റ് താരങ്ങൾ.

ഗുണശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

content highlights : allu arjun daughter allu arha debut in movie shankutalam samantha dev mohan gunasekhar