ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് സംവിധായകന്‍ ബോയപതി ശ്രീനു, സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഒരുക്കുന്ന 'അഖണ്ഡ 2: താണ്ഡവം' എന്ന ചിത്രത്തിന്റെ ‘ബ്ലാസ്റ്റിങ് റോര്‍’ വീഡിയോ പുറത്ത്. ഡിസംബര്‍ 5-നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.
ബോയപതി ശ്രീനു-നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ 'അഖണ്ഡ 2: താണ്ഡവം', ഇവരുടെ മുന്‍ ചിത്രമായ 'അഖണ്ഡ'യുടെ തുടര്‍ച്ചയായാണ് ഒരുക്കിയിരിക്കുന്നത്.
14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ കാന്‍വാസിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.
വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തില്‍ ബാലകൃഷ്ണയെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്ന വീഡിയോയില്‍ അദ്ദേഹത്തിന്റെ ഒരു മാസ്സ് ആക്ഷന്‍ രംഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തനിക്ക് നേരെ പാഞ്ഞടുക്കുന്ന എതിരാളികളെ ഒറ്റയടിക്ക് നിലം പരിശാക്കുന്ന ബാലകൃഷ്ണയുടെ കഥാപാത്രം, തന്റെ ഗംഭീര ഡയലോഗ് ഡെലിവറികൊണ്ടും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.
ദേഷ്യവും അതേ സമയം രാജകീയമായ ആജ്ഞാ ശക്തിയും പ്രതിഫലിക്കുന്ന തന്റെ ശബ്ദത്തിലൂടെ നായക കഥാപാത്രത്തിന്റെ ആഴവും തീവ്രതയും മാസ്സ് അപ്പീലും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് നന്ദമൂരി ബാലകൃഷ്ണ. അതോടൊപ്പം എസ്. തമന്റെ ആവേശകരമായ പശ്ചാത്തലസംഗീതം സിനിമയുടെ ഹൈ വോള്‍ട്ടേജ് രംഗങ്ങളുടെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ഈ വീഡിയോ കാണിച്ചു തരുന്നത്.
നീളമുള്ള മുടിയും പരുക്കന്‍ താടിയുമുള്ള, കൈയില്‍ ത്രിശൂലം ഏന്തിയ മറ്റൊരു ലുക്കിലും അദ്ദേഹത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. റിലീസ് തീയതി പുറത്ത് വിട്ടുകൊണ്ട് എത്തിയ ഔദ്യോഗിക പോസ്റ്ററില്‍ ആ ലുക്കിലാണ് അദ്ദേഹത്തെ അവതരിപ്പിച്ചത്. പുരാണപരവും ദൈവികവുമായ പ്രതിച്ഛായയുള്ള കഥാപാത്രമായും അദ്ദേഹം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന സൂചനയാണ് അതിലൂടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയത്.
അഖണ്ഡ ആദ്യ ഭാഗത്തേക്കാള്‍ ആക്ഷനും ഡ്രാമയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ടീസറും ഇപ്പോള്‍ വന്ന വീഡിയോയും കാണിച്ചു തരുന്നത്. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. പാന്‍ ഇന്ത്യന്‍ ചിത്രമായി ബ്രഹ്‌മാണ്ഡ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹര്‍ഷാലി മല്‍ഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ഛായാഗ്രഹണം- സി. രാംപ്രസാദ്, സന്തോഷ് ഡി., സംഗീതം- തമന്‍ എസ്., എഡിറ്റര്‍- തമ്മിരാജു, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- കോട്ടി പരുചൂരി, കലാസംവിധാനം- എ.എസ്. പ്രകാശ്, സംഘട്ടനം- റാം ലക്ഷ്മണ്‍, മാര്‍ക്കറ്റിങ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.
Content Highlights: Witness the electrifying `Akhanda 2 Thaandavam` roar video featuring Nandamuri Balakrishna. Get ready for a massive action-drama hitting screens globally on December 5th!
Published: 24 Oct 2025, 07:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented