താരദമ്പതികളായ ശാലിനിയുടെയും അജിത്തിന്റെയും പഴയകാല ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

To advertise here,

അജിത്തും ശാലിനിയും സാക്ഷാല്‍ മൈക്കിള്‍ ജാസ്‌കനൊപ്പം എന്ന കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

എന്നാല്‍ സൂക്ഷിച്ച് നോക്കിയാല്‍ അറിയാം, അത് മൈക്കിള്‍ ജാക്‌സണല്ല, അദ്ദേഹത്തിന്റെ അപരനാണ് ചിത്രത്തില്‍.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2000 ലാണ് അജിതും ശാലിനിയും വിവാഹം ചെയ്യുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ മണിരത്നം ചിത്രം അലൈപ്പായുതെ അടക്കമുള്ള സിനിമ ശാലിനി പൂര്‍ത്തിയാക്കി. അഭിനയ ജീവിതത്തോട് ശാലിനി വിടപറഞ്ഞ് 20 വര്‍ഷങ്ങളായെങ്കിലും ശാലിനിയെന്നും അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ് മലയാളികള്‍ക്ക്. അനൗഷ്‌ക, ആദ്വിക് എന്നിവരാണ് ശാലിനി- അജിത് താരദമ്പതികളുടെ മക്കളാണ്. 

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വലിമൈയുടെ ചിത്രീകരണത്തിരക്കിലാണ് അജിത് ഇപ്പോള്‍. വാരണാസി, ചെന്നൈ, കേദര്‍നാഥ്, സിക്കിം എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ബോണി കപൂറാണ് നിര്‍മാണം.

Content Highlights: Ajith - Shalini's unseen photo with Michael Jackson lookalike