തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. ഇരുവരും പൊതു പരിപാടികളിലും സാമൂഹികമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നത് വളരെ ചുരുക്കമാണ്. 

To advertise here,

ശാലിനിയുടെ 43-ാം പിറന്നാളായിരുന്നു ഞായറാഴ്ച. ശാലിനിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 

ഇരുവരും മക്കളോടൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ശാലിനിയുടെ സഹോദരന്‍ റിച്ചാര്‍ഡ് ട്വിറ്ററില്‍ പങ്കുവെച്ചു. ഓറഞ്ച് ഗൗണില്‍ നിറചിരിയോടെ നില്‍ക്കുന്ന ശാലിനിയെ ചിത്രങ്ങളില്‍ കാണാം. 

അജിത്തും മക്കളായ അനൗഷ്‌കയും അദ്‌വിക്കും ശാലിനിക്കൊപ്പമുണ്ട്. ചിത്രത്തിനു കമന്റുമായി ഇരുവരുടേയും ആരാധകരും എത്തിയിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകളറിയിച്ചത്. 

ഇരുവരും ഒന്നിച്ച അമര്‍ക്കളമെന്ന ചിത്രത്തിനിടയിലാണ് ഇവര്‍ പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 2000-ല്‍ വിവാഹിതരായി.