ചെന്നൈ: 'സാര്‍പ്പട്ട പരമ്പര' സിനിമയില്‍ മുന്‍ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകന്‍ പാ രഞ്ജിത്തിന് നോട്ടീസയച്ച് എ.ഐ.എ.ഡി.എം.കെ. .

To advertise here,

സിനിമയില്‍നിന്ന് വിവാദ ഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാവിനും ചിത്രം റിലീസ് ചെയ്ത ആമസോണ്‍ പ്രൈമിനും പാര്‍ട്ടി നോട്ടീസയച്ചിട്ടുണ്ട്. ഭാഗങ്ങള്‍ നീക്കിയില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും മുന്‍ മന്ത്രിയും മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ. നേതാവുമായ ഡി. ജയകുമാര്‍ മുന്നറിയിപ്പ് നല്‍കി. സിനിമ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് ജയകുമാര്‍ ആരോപിച്ചു.

ചെന്നൈയില്‍ നടന്നിരുന്ന ഗുസ്തിക്കും രാഷ്ട്രീയത്തിനും ഒരുബന്ധവുമില്ലാത്തതാണ്. എന്നാല്‍ ഡി.എം.കെ. ആണ് ഗുസ്തിയെ പ്രോത്സാഹിപ്പിച്ചിരുന്നത് എന്ന മട്ടിലാണ് 'സാര്‍പ്പട്ട പരമ്പര'യില്‍ കാണിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. എം.ജി.ആറിന് ഗുസ്തിയുമായി ബന്ധമില്ലെന്ന തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ല. തമിഴ്നാട്ടില്‍ മദ്യനിരോധനം കൊണ്ടുവന്നയാളാണ് എം.ജി.ആര്‍. എന്നാല്‍ ഇതില്‍നിന്നെല്ലാം വിരുദ്ധമായി എം.ജി.ആറിനെ മോശമായി ചിത്രീകരിച്ച് ഡി.എം.കെ.യെ ഉയര്‍ത്തിക്കാണിക്കുകയാണ് സിനിമയില്‍ ചെയ്തിരിക്കുന്നത്. ഡി.എം.കെ.യാണ് കായികവിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടി എന്ന തോന്നല്‍ യുവാക്കള്‍ക്കിടയില്‍ സിനിമ സൃഷ്ടിക്കുന്നു. 'സാര്‍പ്പട്ട പരമ്പര' ഡി.എം.കെ.യുടെ പ്രചാരണ സിനിമയാണെന്നും ജയകുമാര്‍ കുറ്റപ്പെടുത്തി.

content highlights:  AIADMK Sends Legal Notice to Pa Ranjith And Amazon Sarpatta Parambarai