ജോജു നരെയ്ന്‍, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സാക്ക് ഹാരിസ് ഒരുക്കിയ അദൃശ്യം സിനിമയ്ക്ക്  ഒ.ടി.ടി. റിലീസിന് പിന്നാലെ മികച്ച അഭിപ്രായങ്ങള്‍. പതിനഞ്ച് കോടിയോളം മുടക്ക് മുതലില്‍ നിര്‍മിച്ച ചിത്രം പക്ഷെ തിയേറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപെട്ടിരുന്നില്ല. എന്നാല്‍ ഒ.ടി.ടി റിലീസിന് പിന്നാലെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ നവംബര്‍ 18നായിരുന്നു ചിത്രം റിലീസ് ചെയ്തത്. 

To advertise here,

നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ചിത്രം ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചത്. 

കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ് പേരിട്ടിരിക്കുന്നത്. പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെന്നൈയിലും പോണ്ടിച്ചേരിയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 

പാക്ക്യരാജ് രാമലിംഗം കഥ എഴുതി ഛായാഗ്രഹണം പുഷ്പരാജ് സന്തോഷ് ചെയ്തിരിക്കുന്നു. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.  പി.ആര്‍.ഒ - ആതിര ദില്‍ജിത്ത്.