
പ്രഭാസ് ചിത്രം ‘ആദിപുരുഷി’ന്റെ പരാജയം സമ്മതിച്ച് ചിത്രത്തിന്റെ സംഭാഷണങ്ങളും ഗാനവും രചിച്ച മനോജ് മുൻതാഷിർ. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രൺബീർ കപൂർ ചിത്രം ‘രാമായണ’വുമായി ‘ആദിപുരുഷി’നെ താരതമ്യം ചെയ്യരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു.
'രാമായണത്തെ ആദിപുരുഷുമായി താരതമ്യം ചെയ്യാതിരിക്കുന്നതാണ് നല്ലത്. ആദിപുരുഷ് ആളുകളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല എന്ന് സമ്മതിക്കുന്നതിൽ നാണക്കേടില്ല. സിനിമയുമായി ബന്ധപ്പെട്ടവർ പരമാവധി ചെയ്തു. എന്നാൽ അതൊരു പരാജയപ്പെട്ട ശ്രമമായിരുന്നു. ആദിപുരുഷിന്റെ ഗാനം ഒട്ടേറെപ്പേരിലെത്തി എന്നതിൽ എനിക്ക് അഭിമാനമുണ്ട്. സിനിമയുടെ ഗാനങ്ങൾ വലിയ ഹിറ്റാണ്. രാമായണത്തിലെ ഗാനങ്ങൾ ആദിപുരുഷിനോളവും അതിനപ്പുറവും ശ്രദ്ധനേടട്ടെ എന്ന് ആശംസിക്കുന്നു', മനോജ് മുൻതാഷിറിന്റെ വാക്കുകൾ.
പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് 'ആദിപുരുഷ്'. മനോജ് മുൻതാഷിർ ആണ് ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങളും ഗാനങ്ങളും എഴുതിയത്. ഓം റൗട്ട് തന്നെയാണ് തിരക്കഥ ഒരുക്കിയത്. പ്രഭാസ് നായകനായെത്തിയ ചിത്രത്തിൽ സെയ്ഫ് അലി ഖാൻ രാവണന്റെ വേഷം കൈകാര്യം ചെയ്തു. കൃതി സനോൺ ആയിരുന്നു സീതയായി എത്തിയത്.
Content Highlights: Writer Manoj Muntashir has publicly acknowledged that the Prabhas-starrer film Adipurush was a box office failure and did not live up to audience expectations. He urged fans and critics not to compare Adipurush with Nitesh Tiwari's upcoming magnum opus Ramayana starring Ranbir Kapoor. Muntashir stated that there is no shame in admitting the movie failed despite the entire team putting in their best efforts. However, he expressed pride in the movie's soundtrack and songs, which resonated well with the audience and became major hits. Directed by Om Raut, Adipurush featured Prabhas alongside Saif Ali Khan as Ravan and Kriti Sanon as Sita.
Published: 05 Aug 2026, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented