അശ്വാരൂഢന് ശേഷം സുരേഷ് ഗോപിയും ജയരാജും ഒന്നിച്ച അത്ഭുതം ഒടിടി റിലീസിനെത്തി. റൂട്സിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ വിഷു റിലീസായാണ് ചിത്രമെത്തിയത്. 

ജയരാജിന്റെ നവരസ സീരിസിലെ നാലാമതായെത്തിയ ചിത്രമായിരുന്നു അത്ഭുതം. ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയില്‍ വച്ച് 2006 ലായിരുന്നു ഈ സിനിമ പൂര്‍ണമായും ചിത്രീകരിച്ചത്. 

ദയാവധത്തിന് അനുമതി തേടുന്ന ഒരാളുടെ ജീവിതത്തിലെ സംഭവങ്ങളാണ് അത്ഭുതം പ്രമേയമാക്കുന്നത്. ദയാവധം നടക്കുന്ന ദിവസം രാവിലെ ഒമ്പത് മണി മുതല്‍ പതിനൊന്നര വരെ ആശുപത്രിയില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയ്ക്കൊപ്പം കെ.പി.എ.സി ലളിത, മംമ്ത മോഹന്‍ദാസ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും ഹോളിവുഡ് നടീനടന്‍മാരും ചിത്രത്തിലുണ്ട്.

രണ്ടേകാല്‍ മണിക്കൂറുകൊണ്ടാണ്, ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമ ചിത്രീകരിച്ചത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ചിത്രീകരിച്ച ഫീച്ചര്‍ ഫിലിം എന്ന പേരില്‍ ഈ ചിത്രം ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിട്ടുണ്ട്.

Content Highlights: Adbutham movie, Jayaraj, Suresh Gopi, 2006 film released on Roots Video, Mamta Mohandas