വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ബോളിവുഡ് നടിയാണ് തിലോത്തമ ഷോമി. തനിക്ക് ഡൽഹിയിൽവെച്ച് നേരിടേണ്ടിവന്ന ഒരു ലൈംഗികാതിക്രമത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അവർ. അതിയായ മനോവേദനയുണ്ടാക്കിയ അനുഭവമെന്നാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തിലോത്തമ ഇതിനെ വിശേഷിപ്പിച്ചത്.
ജനുവരി-ഫെബ്രുവരി മാസങ്ങളിലൊന്നിൽ ഡൽഹിയിൽ ബസ് കാത്തുനിൽക്കവേയാണ് എല്ലാത്തിന്റെയും തുടക്കമെന്ന് തിലോത്തമ ഷോമി പറഞ്ഞു. ബസ് സ്റ്റോപ്പിൽ നിൽക്കവേ പൊടുന്നനെയാണ് ഒരു കാർ അടുത്തുവന്നു നിന്നത്. വാഹനത്തിൽനിന്നിറങ്ങിയ ഒരുസംഘമാളുകൾ ചുറ്റുംകൂടിനിന്ന് ശല്യപ്പെടുത്താൻതുടങ്ങി. എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയിൽ അല്പംകൂടി മുന്നോട്ടേക്ക് മാറിനിന്നു. കാരണം ഓടിയാൽ അവർ പിന്നാലെ വരുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് ഏതെങ്കിലും വാഹനത്തിന് കൈകാട്ടാമെന്ന ധാരണയിൽ ആ റോഡിൽ നിന്നെന്ന് തിലോത്തമ പറഞ്ഞു.
ഒരുപാട് കാറുകളും വാഹനങ്ങളും അതുവഴി പോയെങ്കിലും ഒന്നും നിർത്തിയില്ലെന്ന് നടി പറയുന്നു. അപ്പോഴാണ് മെഡിക്കൽ ചിഹ്നം പതിച്ച ഒരു കാർ വരുന്നതും അരികിൽ നിർത്തുന്നതും. പ്രാണരക്ഷാർത്ഥം അതിന്റെ മുൻസീറ്റിലാണ് ഒരു അപരിചിതനൊപ്പം കയറിയിരുന്നതെന്നും തിലോത്തമ ഷോമി പറഞ്ഞു.
"കുറച്ചുദൂരമേ മുന്നോട്ടുപോയുള്ളൂ. അയാൾ എന്റെ കൈ പിടിക്കുകയും അയാളുടെ പാന്റ്സിന്റെ സിബ്ബ് അഴിക്കുകയും ചെയ്തു. അയാളെന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു. ആ സമയത്ത് ഞാനെന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. എന്തോ ഒന്ന് സംഭവിച്ചതുകൊണ്ട് അയാൾക്ക് കാർ നിർത്തേണ്ടിവന്നു. എന്നോട് പുറത്തിറങ്ങാൻ അയാൾ പറഞ്ഞു.
അയാളൊരു ഡോക്ടറായതുകൊണ്ട് സുരക്ഷിതത്വമുണ്ടാവുമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ അയാൾ മോശമായി പെരുമാറാൻ തുടങ്ങിയ ആ നിമിഷം ഞാനയാളെ അടിച്ചു. അതൊരു ഭീകരമായ അനുഭവമായിരുന്നു. ഞാൻ ശരിക്കും വിറച്ചുപോയി. എന്നാൽ തിരിച്ചടിക്കാനുള്ള എൻ്റെ അവബോധം അപകടകരമായ അവസ്ഥയിൽ നിന്ന് കരകയറാൻ ഒരുപാട് സഹായിച്ചു", തിലോത്തമ ഷോമി ചൂണ്ടിക്കാട്ടി.
നെറ്റ്ഫ്ളിക്സ് പരമ്പരയായ 'ത്രിഭുവൻ മിശ്ര: സി.എ ടോപ്പറി'ലാണ് തിലോത്തമ ഒടുവിൽ വേഷമിട്ടത്. മാനവ് കൗൾ ആണ് സീരീസിൽ മുഖ്യവേഷത്തിൽ. ജിതേന്ദ്ര കുമാർ നായകനായ കോട്ട ഫാക്ടറിയിലും തിലോത്തമ മുഖ്യവേഷത്തിലുണ്ട്.
Content Highlights: Tillotama Shome recalls molestation incident in Delhi
Published: 28 Jul 2024, 09:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented