
സിനിമകളിലൂടെയും കരിക്ക് എന്ന വെബ് സീരീസുകളിലൂടെയും ശ്രദ്ധേയയായ നടി സ്നേഹാ ബാബു വിവാഹിതയായി. വരനും കരിക്ക് കുടുംബത്തിൽനിന്ന് തന്നെയാണ്. കരിക്ക് ടീമിന്റെ സാമർത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായ അഖിൽ സേവ്യറാണ് വരൻ. ഈ സീരീസിൽ സ്നേഹയും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.
സാമർത്ഥ്യശാസ്ത്രത്തിന്റെ സെറ്റിൽവെച്ച് തുടങ്ങിയ സൗഹൃദം പ്രണയമാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു. വിവാഹത്തിന് ‘കരിക്ക്’ താരങ്ങളെല്ലാവരും തന്നെ ആശംസകളറിയിക്കാൻ എത്തിയിരുന്നു. അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാർ, അനഘ മരിയ വർഗ്ഗീസ്, നീലിൻ സാൻഡ്ര എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.
വിവാഹത്തിന്റെ ചിത്രങ്ങൾ സ്നേഹ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ റീൽസുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളിലും സ്നേഹ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ബാബു, ഗ്രേസി എന്നിവരാണ് സ്നേഹയുടെ മാതാപിതാക്കൾ. ഇന്റീരിയർ ഡിസൈനിങ് പഠിച്ചുകൊണ്ടിരുന്ന സ്നേഹ ടിക്ടോക്കിൽ സജീവമായിരുന്നു. അതുവഴിയാണ് ‘കരിക്ക്’ ചാനലിൽ അവസരം ലഭിക്കുന്നത്.
Content Highlights: actress sneha babu marriage, sneha babu and akhil marriage
Published: 09 Jan 2024, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented