എന്നാൽ ബോളിവുഡിലെ ചിലർ ഇതിൽ നിന്ന് വ്യത്യസ്തരാണെന്നും താരം പറഞ്ഞു

ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച നടിയാണ് സിമ്രാൻ. ഒപ്പം അനവധി ഹിന്ദി ചിത്രങ്ങളിലൂടെ ബോളിവുഡിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. അനാരി നമ്പർ വൺ, യുവ, ടൈഗർ 3 എന്നിവ അവയിൽ ചില ഹിറ്റ് ചിത്രങ്ങളാണ്. ഇപ്പോഴിതാ ബോളിവുഡിൽ നിന്ന് താൻ നേരിട്ട ചില ദുരനുഭവങ്ങൾ തുറന്നുപറയുകയാണ് താരം. ദക്ഷിണേന്ത്യയിൽ നിന്നുള്ള അഭിനേതാക്കളെ ബോളിവുഡ് വിലകുറച്ച് കാണുകയാണെന്ന് അവർ പറയുന്നു.
'ഹിന്ദി സിനിമയിൽ അഭിനയിക്കാനുള്ള അവസരം ഞാൻ പലതവണ നിരസിച്ചിട്ടുണ്ട്. കാരണം ആ ആളുകളുമായി കണക്ട് ചെയ്യാൻ എനിക്ക് പറ്റുന്നില്ല. സൗത്തിൽ നമ്മൾ ചെയ്ത സിനിമകളൊന്നും അവർ കണ്ടിട്ടേയില്ല എന്ന് തോന്നും. അത് എന്നെ അലട്ടുന്നു. നമുക്ക് ഒരു ബഹുമാനവും ലഭിക്കുന്നില്ല. ജീവിതത്തിന്റെ പാതിയും സിനിമയ്ക്കായി നൽകിയയാളാണ് ഞാൻ. എന്നിട്ടും മതിയായ ബഹുമാനം എനിക്ക് ലഭിക്കുന്നില്ല.' -സിമ്രാൻ പറഞ്ഞു.
ചില പ്രൊഡക്ഷൻ കമ്പനികൾ അടിസ്ഥാന കാര്യങ്ങളിൽ പോലും വിലപേശാറുണ്ടെന്നും താരം പറഞ്ഞു. 'താമസിക്കാനുള്ള ഹോട്ടലിന്റെ കാര്യത്തിൽ അവർ വില പേശും. എനിക്കൊപ്പം യാത്ര ചെയ്യുന്നവരുടെ എണ്ണം അവർ പരിമിതപ്പെടുത്തും. 'നിങ്ങൾക്ക് ഇത്രയധികം ജീവനക്കാരെ ഒപ്പം കൂട്ടാൻ കഴിയില്ല' എന്ന് അവർ പറയും. അവർ ഹോട്ടൽ മുറിയുടെ കാര്യത്തിലും ടിക്കറ്റിന്റെ കാര്യത്തിലും വില പേശും. ഇതെല്ലാമെന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. പക്ഷേ ആരും ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല. അവിടെയൊരു മൂപ്പിളമയുണ്ട്.' -താരം തുടർന്നു.
അതേസമയം അടുത്തിടെ സണ്ണി ഡിയോളിനൊപ്പം താൻ അഭിനയിച്ച ഗബ്രു എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നല്ല അനുഭവമാണ് ഉണ്ടായതെന്നും സിമ്രാൻ പറയുന്നു. തന്നെ നന്നായി പരിഗണിച്ച നിർമാതാവ് ഓം ചംഗാനിയെ അവർ പ്രകീർത്തിച്ചു. സണ്ണി ഡിയോൾ എളിമയുള്ള മനുഷ്യനാണ്. ഗുൽമോഹർ എന്ന ചിത്രത്തിന്റെ അണിയറക്കാരും ഊഷ്മളമായാണ് പെരുമാറിയതെന്നും അവർ പറഞ്ഞു. ഫിലിംഫെയറിനോട് സംസാരിക്കുകയായിരുന്നു സിമ്രാൻ.
Content Highlights: Actress Simran shared her distress over Bollywood's lack of respect for South Indian stars, revealing that production houses often bargain over basic needs like hotel rooms, tickets, and staff limits.
Published: 08 May 2026, 03:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented