
വിവാഹം ചെയ്യാമെന്നുറപ്പു നല്കി പിന്നീട് വാക്ക് പാലിക്കാത്തതിന് ബിഗ് ബോസ് മത്സരാര്‍ഥിക്കെതിരെ കേസ് നല്കി നടി സനം ഷെട്ടി. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്ന തര്‍ഷനെതിരെയാണ് നടി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
2019 ജൂണില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജൂലൈയില്‍ വിവാഹം നടത്താമെന്ന് തര്ഷന് സമ്മതിച്ചിരുന്നു. എന്നാല്‍ തര്ഷന് വിസ്സമ്മതിക്കുകയാണ്. കേസ് ഫയല്‍ ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ സനം ഷെട്ടി പറഞ്ഞു. പ്രേക്ഷകരുടെ ഇഷ്ട ജോഡികളായിരുന്നു ബിഗ് ബോസിലെ തര്‍ഷനും ഷെറിനും. ബിഗ് ബോസില്‍ മത്സരാര്‍ഥിയായിരിക്കെ തര്‍ഷനും ഒപ്പമുണ്ടായിരുന്ന ഷെറിനും തമ്മിലെ ബന്ധത്തെപ്പറ്റി നിരവധി അഭിമുഖങ്ങളില്‍ നടി തുറന്നടിച്ചിട്ടുണ്ട്. താന്‍ തര്‍ഷന്റെ കാമുകിയാണെന്ന് തുറന്നു പറഞ്ഞതിനു പിന്നാലെ നടിക്ക് സൈബര്‍ അതിക്രമവും നേരിടേണ്ടി വന്നിരുന്നു. നടി തര്‍ഷനെ ചേര്‍ത്ത് പുതിയ കഥകള്‍ മെനഞ്ഞ് വരികയാണെന്നു വരെ ആരാധകര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ തര്‍ഷനും സനം ഷെട്ടിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ചിമ്പുവും ഹന്‍സികയും ഒന്നിക്കുന്ന മഹായിലാണ് സനം ഇനി അഭിനയിക്കുക. ഒരു വലിയ ടീമിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചുവെന്നും ഫസ്റ്റ് ലുക്ക് ഉടനെ പുറത്തിറങ്ങുമെന്നും തര്ഷന് ഈയിടെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തു വിട്ടിരുന്നു.
Content Highlights : actress sanam shetty files case against big boss contestant tharshan on marriage
Published: 31 Jan 2020, 05:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented