
അച്ഛന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് നടി പ്രവീണ. കഴിഞ്ഞ ദിവസമാണ് പ്രവീണയുടെ അച്ഛൻ തിരുമല വേട്ടമുക്ക് ജ്യോതി നഗർ ഗൗരീശങ്കരത്തിൽ പ്രൊഫ. എൻ രാമചന്ദ്രൻ പിള്ള (80) അന്തരിച്ചത്.
എന്റെ അച്ഛൻ, എന്റെ ഗുരു, ഭഗവാന്റെ സ്വർഗ്ഗവാതിൽ തുറന്നുകിടന്നിരുന്ന സമയത്തു ഞങ്ങളെ വിട്ടു ഭഗവൽ സന്നിധിയിൽ പൂകി.. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രവീണ കുറിച്ചു.
വിവിധ എൻ.എസ്.എസ്. കോളേജുകളിൽ അധ്യാപകനായിരുന്നു എൻ.രാമചന്ദ്രൻ പിള്ള. തിരുവനന്തപുരം എം.ജി.കോളേജ്, നിലമേൽ, ചങ്ങനാശ്ശേരി, പന്തളം, മട്ടന്നൂർ എന്നീ എൻ.എസ്.എസ്. കോളേജുകളിൽ അധ്യാപകനായിരുന്നു.
ഭാര്യ: പി.എൻ.ലളിതാഭായി. മക്കൾ: പ്രവീണ (ചലച്ചിത്രനടി), പ്രമോദ് (സോഫ്റ്റ്വേർ എൻജിനിയർ). സംസ്കാരം വ്യാഴാഴ്ച തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
Content Highlights : Actress Praveena father professor N Ramachandran Pillai Passed Away
Published: 16 Dec 2021, 03:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented