മാളവിക നായർ | ഫോട്ടോ: www.instagram.com/instamalunair/
ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ഗ്രാജ്വേഷൻ ചടങ്ങിൽ തിളങ്ങി നടി മാളവിക നായർ. എറണാകുളം സെന്റ് തെരേസാസ് കോളജിൽനിന്ന് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിലാണ് മാളവിക പഠനം പൂർത്തിയാക്കിയത്.
ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ഹൈ ഡിസ്റ്റിങ്ഷനോട് കൂടെയാണ് മാളവിക വിജയിച്ചത്. ഈ വിഭാഗത്തിൽ കോളജിലെ പിജി ടോപ്പറും മാളവിക തന്നെയാണ്. ബിഎ കമ്യുണിക്കേറ്റിവ് ഇംഗ്ലീഷിലായിരുന്നു താരം ബിരുദം പൂർത്തിയാക്കിയത്.
താൻ നടത്തിയ അവിസ്മരണീയമായ യാത്ര എന്തായിരുന്നെന്ന് ഓർമിപ്പിക്കുന്ന നാഴികക്കല്ലാണ് ഈ ദിവസം എന്നാണ് മാളവിക ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. സ്വപ്നങ്ങൾ പിന്തുടർന്ന് നേടാൻ പ്രചോദനം നൽകിയ കുടുംബാംഗങ്ങൾക്കും അധ്യാപകർക്കും മാളവിക നന്ദി പറയുന്നുണ്ട്.
മമ്മൂട്ടി നായകനായ കറുത്തപക്ഷികൾ എന്ന ചിത്രത്തിലെ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാളവിക സിനിമയിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരവും മാളവിക നേടി.
Content Highlights: actress malavika nair, malavika's graduation day photos
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..