രാഷ്ട്രീയമായാലും സിനിമയെക്കുറിച്ചായാലും സ്വന്തം നിലപാട് മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്ന നടിയെന്ന നിലയിലാണ് കസ്തൂരി ശങ്കര്‍ പ്രശസ്തയായത്. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക്‌ സുപരിചിതയായ നടി തമിഴിലും തെലുങ്കിലും ഗ്ലാമര്‍ വേഷങ്ങളിലൂടെയും തിളങ്ങി. സിനിമയ്ക്കപ്പുറം ശക്തമായ നിലപാടുകളുളള കസ്തൂരി ഇടയ്ക്കിടെ വിവാദങ്ങളില്‍ ചെന്നു പെടാറുമുണ്ട്. പ്രത്യേകിച്ച് സൂപ്പര്‍താരങ്ങളുടെ ഫാന്‍സ് ആണ് കസ്തൂരിക്കെതിരെ രംഗത്തു വരാറുളളത്.

To advertise here,

ഇപ്പോഴിതാ അജിത്ത് ഫാന്‍സ് തന്നെ പരാമര്‍ശിച്ചുകൊണ്ട് വൈറലാക്കിയിട്ടുള്ള ഒരു അശ്ലീല ട്രോള്‍ പങ്കുവെച്ചിരിക്കയാണ് കസ്തൂരി. നടിമാര്‍ക്കെതിരെയുള്ള ഇത്തരം ട്രോളുകളെ പ്രോത്സാഹിപ്പിക്കുന്ന ട്വിറ്ററിനെയും നടി വിമര്‍ശിക്കുന്നു. ആന്റിയെന്ന അശ്ലീല പരാമര്‍ശം നടത്തിയിരിക്കുന്നത് അജിത്ത് ഫാന്‍സ് ആണെന്നും ഇതെല്ലാം കണ്ട് അജിത്ത് എത്രകാലം മിണ്ടാതിരിക്കുമെന്നും നടി ചോദിക്കുന്നു.

kasthuri shankar

Content Highlights : actress kasturi shankar asks ajith to respond tosexual harrassment trolls by his fans