
ചെന്നൈ: പ്രമുഖ നടി കമല കാമേഷ്(72)അന്തരിച്ചു. മലയാളം, തെലുങ്ക്,കന്നഡ ഭാഷകളില്‍ സജീവമായിരുന്നു. മലയാളത്തില്‍ 11 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നടന് റിയാസ് ഖാന്റെ ഭാര്യമാതാവാണ്.നടിയും നര്‍ത്തകിയുമായ ഉമ റിയാസ് ഖാനാണ് മകള്‍.
ആളൊരുങ്ങി അരങ്ങൊരുങ്ങി, അമൃതം ഗമയ, വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങിയ മലയാളം സിനിമകളുടെ ഭാഗമായിരുന്നു. ആര്.ജെ ബാലാജി സംവിധാനം ചെയ്ത് വീട്ടിലെ വിശേഷം എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 1974ല്‍ സംഗീത സംവിധായകനായ കാമേഷിനെ വിവാഹം ചെയ്തു.1984 കാമേഷ് അന്തരിച്ചു
Content Highlights: Riyaz Khan's mother-in-law and prominent actress Kamala Kamesh passed away
Published: 11 Jan 2025, 02:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented