നടന്‍ അജയ് ദേവഗണുമായി ഡേറ്റിങ്ങിലായിരുന്നെന്ന ഗോസിപ്പിനേക്കുറിച്ച് പ്രതികരിച്ച് നടി ഇഷാ ഡിയോള്‍. ക്വിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം. 

To advertise here,

സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ കാലത്ത് എന്റെ പേര് പല സഹതാരങ്ങളുടെ പേരുമായി ചേര്‍ത്ത് കേള്‍ക്കാറുണ്ടായിരുന്നു. കുറച്ചൊക്കെ ശരിയായിരുന്നിരിക്കാം. പക്ഷേ, പലതും തെറ്റായിരുന്നു. തന്നെയും അജയ് ദേവഗണിനെയും ചേര്‍ത്തുപറയാന്‍ പോലുമുള്ള ശ്രമങ്ങളുമുണ്ടായി. ഏറെ മനോഹരവും വ്യത്യസ്തവുമായുള്ള ബന്ധമാണ് അജയുമായി തനിക്കുള്ളത്. ബഹുമാനം,സ്‌നേഹം, പരസ്പരമുള്ള ആരാധനയുമൊക്കെ നിറഞ്ഞതാണ് ആ ബന്ധം. അത് അദ്ഭുതകരമാണ്, ഇഷ കൂട്ടിച്ചേര്‍ത്തു.

യുവ, മേം ഐസാ ഹി ഹൂം, കാല്‍, ഇന്‍സാന്‍, കാഷ് തുടങ്ങിയ ചിത്രങ്ങളില്‍ ഇഷയും അജയ് ദേവഗണും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തുംകോ മേരി കസം എന്ന ചിത്രമാണ് ഇഷയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്. ടെലിവിഷന്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് നടി ബിഗ് സ്ക്രീനിലേക്ക് മടങ്ങിവരുന്നത്.